ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഖ​ത്ത​ർ ചാ​രി​റ്റി ക​ലോ​ത്സ​വം: മൂ​ന്നാം​ഘ​ട്ടം ഇ​ന്ന്

ദോ​ഹ: ഖ​ത്ത​ർ ചാ​രി​റ്റി സെ​ന്റ​ർ ഫോ​ർ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്റ് സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ മൂ​ന്നാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച മി​സൈ​മീ​റി​ലെ പാ​ക് ഷാ​മ സ്കൂ​ൾ വേ​ദി​യാ​കും.

ഉ​ച്ച​ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ്കൂ​ൾ​ത​ല മ​ത്സ​ര​ങ്ങ​ൾ വൈ​കീ​ട്ട് 6.30 വ​രെ തു​ട​രും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ വേ​ദി​യി​ലെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കി​ഡ്സ്-2 (ഗ്രേ​ഡ് ഒ​ന്ന് -ര​ണ്ട് ), ഫോ​ക് ഡാ​ൻ​സ് ജൂ​നി​യ​ർ- സം​ഘ​ഗാ​നം ( മ​ല​യാ​ളം, അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്), സീ​നി​യ​ർ - സം​ഘ​ഗാ​നം ( മ​ല​യാ​ളം, അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്), സീ​നി​യ​ർ - മൈ​മി​ങ്, സ​ബ് ജൂ​നി​യ​ർ ഒ​പ്പ​ന എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ദോ​ഹ​യി​ലെ 20ഓ​ളം സ്കൂ​ളു​ക​ളി​ൽ​നി​ന്ന് ആ​യി​ര​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​ട്ടു​ണ്ട് . മ​ത്സ​ര​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി വ​ള​ന്റി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന​വും സ​മ്മാ​ന​ദാ​ന ച​ട​ങ്ങും പി​ന്നീ​ട് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 44661213.

Tags:    
News Summary - Qatar Charity Art Festival: Phase Three Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.