ദോഹ: ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തുടക്കം കുറിക്കും. അൽ വക്റയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ശനിയാഴ്ച മൂന്നുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. പ്രീ സീനിയർ, സീനിയർ മത്സര പരിപാടികളോടെയാണ് ആദ്യ ദിനത്തിൽ കലോത്സവത്തിന് തുടക്കം കുറിക്കുന്നത്. 3.30 മുതൽ 8.30 വരെയാണ് മത്സരസമയം. കവിത പാരായണം, പ്രഭാഷണം. ക്രാഫ്റ്റ് ഇൻസ്റ്റലേഷൻ, പെൻസിൽ ഡ്രോയിങ് എന്നീ ഇനങ്ങളിൽ മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി മത്സരങ്ങൾ നടക്കും.
കിഡ്സ്- സബ് ജൂനിയർ (ഗ്രേഡ് 3-ഗ്രേഡ് 5), ജൂനിയർ (ഗ്രേഡ് 6-ഗ്രേഡ് 8), സീനിയർ (ഗ്രേഡ് 9-ഗ്രേഡ് 12) പ്രിസീനിയർ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നവംബർ 18നു തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന സ്കൂൾതല മത്സരങ്ങളിൽ നിരവധി സർക്കാർ, സ്വകാര്യ സ്കൂളുകളിൽനിന്നും ആയിരത്തിൽപരം വിദ്യാർഥികൾ മാറ്റുരക്കും. വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇതിനകം രജിസ്ട്രേഷൻ പൂർത്തിയായിരുന്നു. വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രോത്സാഹനം നൽകാനുമായാണ് സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതെന്ന് ഖത്തർ ചാരിറ്റി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 44661213.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.