കമ്പനി നഴ്സസ് സംഘടിപ്പിച്ച ചടങ്ങിൽ മിനി സിബിയെ ആദരിക്കുന്നു
ദോഹ: കമ്പനി നഴ്സസ് ഖത്തർ നേതൃത്വത്തിൽ ഇഫ്താർ സംഗമവും ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത മിനി സിബിക്ക് ആദരവും സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ കമ്പനികളിലായി ജോലിയെടുക്കുന്ന നഴ്സുമാർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഐസക് വർഗിസ് അധ്യക്ഷത വഹിച്ചു. മിനി സിബിയെ ചടങ്ങിൽ പൊന്നാടയണി യിച്ചു. ഫിൻഖ്യൂ പ്രസിഡന്റ് ബിജോയ് ചാക്കോ, യുനീക്ക് പ്രസിഡന്റ് ലുത്ത്ഫി കലമ്പൻ തുടങ്ങിയവരും സംസാരിച്ചു. അനീസ് വളപുരം സ്വാഗതവും ദിലീഷ് ഭാർഗവൻ നന്ദിയും പറഞ്ഞു. സുബിൻ, എബിൻ, ബോബിൻ, ഡോണി , സജോ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.