ഖ​ത്ത​റി​ന്‍റെ പ​വ​ർ​ഫു​ൾ പാ​സ്​​പോ​ർ​ട്ട്; ​ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്​​സി​ൽ 46ാം സ്ഥാ​നം

ഹെൻലി ഇൻഡക്സിൽ 2006 മുതൽ 2024 വരെ ഖത്തർ പാസ്​പോർട്ടിന്റെ റാങ്കിങ് ഇങ്ങനെദോ​ഹ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഖ​ത്ത​ർ. ക​ഴി​ഞ്ഞ ദി​വ​സം പു​​റ​​ത്തി​​റ​​ങ്ങി​​യ ഹെ​​ൻ​​ലി പാ​​സ്​​​പോ​​ർ​​ട്ട്​ സൂ​​ചി​​ക​​യി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കു​തി​പ്പു​മാ​യി ഖ​ത്ത​ർ 46ാം റാ​ങ്കി​ലെ​ത്തി. മു​ൻ​വ​ർ​ഷം ഇ​ത്​ 55ാം സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​മ്പ​ത്​ സ്ഥാ​നം മെ​ച്ച​​പ്പെ​ടു​ത്തി​യാ​ണ്​ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കി​ലെ​ത്തി​യ​ത്. ഖ​ത്ത​ർ പാ​സ്​​പോ​ർ​ട്ട്​ ഉ​ള്ള​വ​ർ​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 107ലെ​ത്തി​യ​താ​ണ്​ ആ​ഗോ​ള പ​ട്ടി​ക​യി​ലെ കു​തി​പ്പി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്. ഹെ​ൻ​ലി ഇ​ൻ​ഡ്​​ക്​​സ്​ നി​ല​വി​ൽ​വ​ന്ന 2006ൽ ​ഖ​ത്ത​റി​ന്റെ റാ​ങ്ക്​ 60ാം സ്ഥാ​ന​മാ​യി​രു​ന്നു. പി​ന്നീ​ട്, ഏ​റി​യും കു​റ​ഞ്ഞും ന​ട​ത്തി​യ കു​തി​പ്പി​നൊ​ടു​വി​ലാ​ണ്​ 46ലെ​ത്തു​ന്ന​ത്. 2020ൽ 54, 2021​ൽ 60, 2022ൽ 53, 2023​ൽ 55 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​വ​സാ​ന വ​ർ​ഷ​ങ്ങ​ളി​ലെ സ്ഥാ​നം. ഇ​​ന്‍റ​​ർ​​നാ​​ഷ​​ന​​ൽ എ​​യ​​ർ ട്രാ​​ൻ​​സ്​​​പോ​​ർ​​ട്ട്​ അ​​സോ​​സി​​യേ​​ഷ​​ൻ (അ​​യാ​​ട്ട) ന​​ൽ​​കി​​യ രേ​​ഖ​​ക​​ളി​​ൽ​നി​​ന്നാ​​ണ്​ ഹെ​​ൻ​​ലി ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ൾ നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്.

ഹെൻലി ഇൻഡക്സിൽ 2006 മുതൽ 2024 വരെ ഖത്തർ പാസ്​പോർട്ടിന്റെ റാങ്കിങ് ഇങ്ങനെ

സിം​​ഗ​​പ്പൂ​​ർ പാ​​സ്​​​പോ​​ർ​​ട്ടാ​​ണ്​ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. 195 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് സിം​​ഗ​​പ്പൂ​​ർ പാ​​സ്​​​പോ​​ർ​​ട്ടു​​മാ​​യി​ വി​​സ ഫ്രീ​​യാ​​യി യാ​​ത്ര ചെ​​യ്യാ​​നാ​​വും. 192 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ വി​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന പാ​​സ്​​​പോ​​ർ​​ട്ടു​​മാ​​യി ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, സ്​​​പെ​​യി​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ്​ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഓ​സ്​​ട്രി​യ, ഫി​ൻ​ല​ൻ​ഡ്, അ​യ​ർ​ല​ൻ​ഡ്, ല​ക്​​സം​ബ​ർ​ഗ്, നെ​ത​ർ​ല​ൻ​ഡ്​​സ്, ദ​ക്ഷി​ണ കൊ​റി​യ, സ്വീ​ഡ​ൻ രാ​ജ്യ​ങ്ങ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ​നി​ന്ന് യു.​എ.​ഇ​യാ​ണ്​ മു​ൻ​നി​ര​യി​ലു​ള്ള​ത്. 185 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ യാ​​ത്രാ​നു​മ​തി​യു​ള്ള യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. കു​വൈ​ത്ത്​ 49ാം റാ​ങ്ക്​ (99 വി​സ ഫ്രീ ​രാ​ജ്യ​ങ്ങ​ൾ), സൗ​ദി അ​റേ​ബ്യ 56ാം റാ​ങ്ക്​ (88 വി​സ ഫ്രീ), ​ബ​ഹ്​​റൈ​ൻ 57ാം റാ​ങ്ക്​ (87 വി​സ ഫ്രീ ​എ​ൻ​ട്രി), ഒ​മാ​ൻ 58ാം റാ​ങ്ക്​ (86 വി​സ ഫ്രീ ​എ​ൻ​ട്രി) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ നി​ല.

Tags:    
News Summary - Qatar passport; 46th place in Henley Passport Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.