????? ???? ??????????? ??????? ??????????? ????? ????? ??????? ???????? ????????? ???????????????,

റാസ്​ ലഫാനിലെ അവസാന  കോവിഡ് രോഗിയും ആശുപത്രി വിട്ടു

ദോഹ: നാലു മാസത്തോളം പിടിച്ചുലച്ച കോവിഡ്–19 മഹാമാരിയുടെ അലയൊലികളിൽ നിന്ന് ആശ്വാസ തീരത്തേക്ക് അടുക്കുകയാണ് ഖത്തറെന്ന കൊച്ചു രാജ്യം. ഇതിന് അടിവരയിട്ട്് കോവിഡ്–19 രോഗികൾക്ക് മാത്രമായി പ്രവർത്തനമാരംഭിച്ച റാസ്​ ലഫാൻ ആശുപത്രിയിലെ അവസാന കോവിഡ്–19 രോഗിയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികളെ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സന്ദർശിച്ച്​ യാത്രയയപ്പ്​ നൽകി.രാജ്യത്ത് കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇത്തരം രോഗികൾക്ക് മാത്രമായുള്ള റാസ്​ ലഫാൻ ആശുപത്രി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽഥാനിയാണ് ഏപ്രിലിൽ ഉദ്ഘാടനം നിർവഹിച്ചത്. നിസാര രോഗലക്ഷണങ്ങൾ മുതൽ സാരമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ്–19 രോഗികൾക്ക് വരെ ആശുപത്രിയിൽ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് കോവിഡ്–19 രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്​. റാസ്​ ലഫാൻ ആശുപത്രിയിൽ ഇനി മുതൽ കോവിഡ് ചികിത്സ ഉണ്ടായിരിക്കുകയില്ല. എന്നാൽ മറ്റു ആരോഗ്യ ചികിത്സക്കായി ആശുപത്രി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.റാസ്​ ലഫാൻ ആശുപത്രിയിലെ അവസാന രോഗികളെ സന്ദർശിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ഇതുവരെയായി ഖത്തറിൽ 86597ത്തിലധികം കോവിഡ്–19 രോഗികൾ രോഗമുക്തി നേടിക്കഴിഞ്ഞുവെന്നും ആശുപത്രികളിലും സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലും ഏറ്റവും മികച്ച സൗകര്യങ്ങളും ചികിത്സയുമാണ് അവർക്ക് ലഭിച്ചതെന്നും മന്ത്രി ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു. റാസ്​ ലഫാൻ ആശുപത്രിയിലും കോവിഡ്–19 രോഗികൾക്കായി വിദഗ്ധ മെഡിക്കൽ സംഘം തന്നെ പ്രവർത്തന സജ്ജരായിരുന്നു.

ലോകത്ത് ഏറ്റവും മികച്ച കോവിഡ്–19 മരണനിരക്ക് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്ന്​ ഖത്തറാണ്​. രാജ്യം നൽകിയ മികച്ച ചികിത്സയാണ് ഇതി​െൻറ അടിസ്​ഥാനകാരണം. രാജ്യം കോവിഡ്–19 രോഗവ്യാപനത്തി​െൻറ ഉയർന്ന ഘട്ടം പിന്നിട്ട് കഴിഞ്ഞു. പുതിയ കേസുകൾ കുറഞ്ഞു വരുന്നത് ആശാവഹമാണ്​. എന്നാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിത്​. കോവിഡ്–19 ഇപ്പോഴും നമുക്ക് മുകളിൽ ഭീഷണിയായുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. റാസ്​ ലഫാനിലെ അത്യാധുനിക സൗകര്യമുള്ള ആശുപത്രി ഇനി ഖത്തറി​െൻറ വടക്ക് ഭാഗത്തുള്ളവരുടെ ആരോഗ്യ പരിരക്ഷാ രംഗത്തെ പ്രധാന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്കുന്നതെന്നും അവർ പറഞ്ഞു.

സമൂഹത്തിലെ ഓരോ വ്യക്തിയും കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിത്. എല്ലാവരും ഒത്തൊരുമിച്ച് ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയാണെങ്കിൽ എല്ലാ ആശുപത്രികളും നമുക്ക് മറ്റ്​ പൊതു ആരോഗ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. അതിനാൽ സുരക്ഷിതമായിരിക്കുക, സാമൂഹിക ശാരീരിക അകലം പാലിക്കുക, രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ഉടൻ തന്നെ മെഡിക്കൽ സഹായം തേടുക. കുടുംബങ്ങളിൽ രോഗം പകരാൻ കൂടുതൽ സാധ്യതയുള്ള വ്യക്തികളുണ്ടെങ്കിൽ അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഓർമിപ്പിച്ചു. രാജ്യത്തെ കോവിഡ്–19 രോഗ പരിരക്ഷാ രംഗത്ത് റാസ്​ ലഫാൻ ആശുപത്രി വലിയ പങ്കാണ് വഹിച്ചതെന്ന് ക്ലിനിക്കൽ വിഭാഗം മേധാവി ഡോ. ഖാലിദ് അൽ ജൽഹാം പറഞ്ഞു. ഏപ്രിലിൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം 4000ത്തിലധികം കോവിഡ്–19 രോഗികൾക്കാണ് ആശുപത്രിയിൽ ചികിത്സ നൽകിയത്​. 760 ഓപറേഷണൽ ബെഡുകളാണ് ആശുപത്രിയിലുള്ളത്​.

Tags:    
News Summary - qatar, qatarnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.