അൽഖോർ–ദഖീറ മുനിസിപ്പാലിറ്റിയിൽ അധികൃതരുടെ പരിശോധന

ദോഹ: അൽഖോർ-ദഖീറ മുനിസിപ്പാലിറ്റിയിൽ ഈ വർഷം ആദ്യപകുതിയിൽ അധികൃതർ നടത്തിയത് 4267 പരിശോധനകൾ. ഹ്യൂമൻ ഫുഡ് കൺ​േട്രാളുമായി ബന്ധപ്പെട്ട 1990ലെ എട്ടാം നമ്പർ നിയമപ്രകാരം നിയമലംഘനം നടത്തിയ 16 വാണിജ്യ സ്​ഥാപനങ്ങൾക്കാണ് ഇക്കാലയളവിൽ പൂട്ടുവീണത്. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഇറച്ചി കേന്ദ്രങ്ങളിൽ മൃഗവകുപ്പിൽനിന്നുള്ള ഉദ്യോഗസ്​ഥരുടെ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത 241 അറുക്കപ്പെട്ട കാലികളെ നശിപ്പിച്ചു. 13,722 കാലികളെയാണ് പരിശോധനക്ക് വിധേയമാക്കിയത്.

മുനിസിപ്പാലിറ്റിയിലെ മത്സ്യമാർക്കറ്റിലും ഫർദത് അൽ ഖോറിലും നടത്തിയ കാമ്പയിനിൽ 10 ലക്ഷം കിലോഗ്രാം മത്സ്യം പരിശോധനക്ക് വിധേയമാക്കി. ഇതിൽ മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതിനാൽ 4000 കിലോഗ്രാം മത്സ്യം അധികൃതർ നശിപ്പിച്ചു. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഹെൽത്ത് ഇൻസ്​പെക്ടർമാർ പച്ചക്കറിയും പഴങ്ങളുമടങ്ങിയ 9,97,000 പെട്ടികൾ പരിശോധനക്ക് വിധേയമാക്കി.

വിവിധ ഉൽപന്നങ്ങളുടെ ഉൽപാദന ഘട്ടങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രതിദിന പരിശോധനയും അധികൃതർ നടത്തുന്നുണ്ട്. ഇതി​െൻറ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതുവരെയായി 105 സാമ്പിളുകളാണ് അധികൃതർ പരിശോധിച്ചത്. അതേസമയം, ഭക്ഷ്യവകുപ്പിന് ലഭിച്ച 36 പരാതികളിലും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചതായും വകുപ്പ് അറിയിച്ചു.

Tags:    
News Summary - qatar, qatarnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.