ദോഹ: 13 മാസം പിന്നിട്ടിട്ടും അവസാനിക്കാത്ത യുദ്ധത്തിന്റെ കെടുതികൾ നേരിടുന്ന ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായമെത്തിച്ച് ഖത്തർ. ജോർഡനുമായി ചേർന്ന് ഭക്ഷ്യവസ്തുക്കളും മരുന്നും, കമ്പിളിയും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സഹായവും വഹിച്ചാണ് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നേതൃത്വത്തിലെ 15 ട്രക്കുകൾ ജോർഡൻ വഴി ഗസ്സയിലേക്ക് നീങ്ങിയത്.
യുദ്ധം തുടങ്ങിയത് മുതൽ ആകാശ, കര മാർഗങ്ങളിലൂടെ ഖത്തർ നടത്തുന്ന മാനുഷിക സഹായ ദൗത്യങ്ങളുടെ ഭാഗമായാണ് വലിയ തോതിൽ സഹായമെത്തിച്ചത്. ഈ വർഷം ആദ്യത്തിൽ വിവിധ ഘട്ടങ്ങളിലായി ജോർഡൻ ചാരിറ്റി ഓർഗനൈസേഷനുമായി ചേർന്ന് ഖത്തർ റെഡ്ക്രസന്റ് 38 റിലീഫ് ട്രക്കുകൾ ഗസ്സയിലെത്തിച്ചിരുന്നു.
യുദ്ധത്തെത്തുടർന്ന് ദുരിതത്തിലായ വടക്കൻ ഗസ്സയിലേക്കാണ് അവശ്യ വസ്തുക്കളെത്തിച്ചത്. യുദ്ധം ആരംഭിച്ചതു മുതലുള്ള ദൗത്യത്തിലൂടെ 116 വിമാനങ്ങളിലാണ് ഖത്തർ ഗസ്സയിൽ മാനുഷിക സഹായമെത്തിച്ചത്. കപ്പൽ വഴി 4766 ടൺ വസ്തുക്കളുമെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.