ദോ​ഹ: ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ട്രാ​വ​ൽ, ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ളും സ്​​പോ​ർ​ട്സ്, മെ​ഡി​ക്ക​ൽ ഏ​ജ​ൻ​സി​ക​ളും പ​​ങ്കെ​ടു​ക്കു​ന്ന ര​ണ്ടാ​മ​ത് ഖ​ത്ത​ർ ട്രാ​വ​ൽ മാ​ർ​ട്ടി​ന് ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ തു​ട​ക്ക​മാ​യി.

മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും. ദി​വ​സ​വും രാ​വി​ലെ പ​ത്ത് മു​ത​ൽ ഏ​ഴു മ​ണി​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. ലോ​ക​ത്തി​ലെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ​വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന മേ​ള​യി​ൽ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ​

പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള​തു​മാ​യ ടൂ​റി​സം വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​​ന്റെ ഭാ​ഗം കൂ​ടി​യാ​ണ് പ്ര​ദ​ർ​ശ​നം.

Tags:    
News Summary - Qatar Travel Mart started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.