ഖത്തർ യൂനിവേഴ്​സിറ്റി

ഖത്തർ യൂനിവേഴ്സിറ്റി 2020 സെമസ്​റ്റർ ഒാൺലൈനിൽ തുടങ്ങി

ദോഹ: ഖത്തർ യൂനിവേഴ്സിറ്റിക്ക് കീഴിൽ 2020 ശരത്​കാല ടേമിലേക്കുള്ള കോഴ്സുകൾ ഒാൺലൈൻ വഴി കഴിഞ്ഞദിവസം ആരംഭിച്ചതായി യൂനിവേഴ്സിറ്റി അറിയിച്ചു. കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിൻറ നാലാംഘട്ടത്തിലായിരിക്കും സർവകലാശാലയിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുക.

നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ നിർബന്ധമായും അക്കാദമിക് കലണ്ടർ പ്രകാരം ഒൺലൈൻ ക്ലാസുകളിൽ ഹാജരാകണം. സർവകലാശാലയിലെ വിവിധ വകുപ്പുകൾ അയക്കുന്ന സർക്കുലറുകൾ ലഭിക്കുന്നതിന് ഇ-മെയിലുകൾ പരിശോധിക്കണം. ആശയവിനിമയം സാധ്യമാക്കാൻ ബ്ലാക്ക്ബോർഡ് സംവിധാനം പിന്തുടരണമെന്നും ഖത്തർ യൂനിവേഴ്സിറ്റി വിദ്യാർഥി വിഭാഗം വൈസ്​ പ്രസിഡൻറ് ഡോ. ഇമാൻ മുസ്​തഫാവി പറഞ്ഞു.

ടെക്സ്​റ്റ് പുസ്​തകങ്ങൾ സ്വീകരിക്കാൻ കാമ്പസുകളിലെത്തുമ്പോൾ വിദ്യാർഥികൾ നിർബന്ധമായും കോവിഡ്-19 സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. ശരീരോഷ്മാവ് പരിശോധിക്കുക, മാസ്​ക് ധരിക്കുക, സാമൂഹികഅകലം പാലിക്കുക, ഇഹ്തിറാസ്​ ആപ്​ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ മുൻകരുതലുകൾ അനിവാര്യമായും പാലിക്കണമെന്നും ഡോ. മുസ്​തഫാവി പറഞ്ഞു.

കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതി‍െൻറ നാലാംഘട്ടം ആരംഭിക്കുന്നതുവരെ അക്കാദമിക് കൗൺസലിങ്​ ഓഫിസുകളുടെ പ്രവർത്തനം ഒൺലൈൻ വഴിയായിരിക്കും. അക്കാദമിക് ഉപദേഷ്​ടാവുമായി വിദ്യാർഥി ഇക്കാലയളവിൽ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെന്ന്​ അക്കാദമിക് അഡ്വൈസിങ്​ സെൻറർ മേധാവി വിദാദ് റബീഹ് പറഞ്ഞു.

എന്നാൽ, അപ്പോയിൻറ്മെൻറ് മാനേജർ സംവിധാനത്തിലൂടെ അക്കാദമിക് അഡ്വൈസറുമായുള്ള കൂടിക്കാഴ്ചക്ക് അപ്പോയിൻറ്മെൻറ് എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർവകലാശാലയിൽ വെർച്വൽ ലേണിങ്ങും വിദൂര വിദ്യാഭ്യാസ സംവിധാനവും അധികൃതർ നേരത്തേ നടപ്പാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.