ദോഹ: ലോകം നാളുകളെണ്ണി കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിലേക്ക് ഇനി 503 ദിനങ്ങളുടെ ദൂരമേ ഉള്ളൂ. അരയും തലയും മുറുക്കി, ലോകം ഇന്നേവരെ അനുഭവിച്ചതിൽ ഏറ്റവും മനോഹരമായൊരു ഫിഫ ലോകകപ്പിന് ഖത്തർ ഒരുങ്ങുേമ്പാൾ ഒന്നിലും കുറവുവരരുതെന്ന ചിന്തയുണ്ട്. ചുരുങ്ങിയ ദൂരപരിധിക്കുള്ളിൽ മികച്ച സ്റ്റേഡിയങ്ങൾ, ലോകോത്തര നിലവാരത്തിലെ സജ്ജീകരണങ്ങൾ, റോഡും, ഹോട്ടലുകളുമായി അടിസ്ഥാന സൗകര്യങ്ങളിലും അതികേമം. അതിനിടയിൽ ഗാലറി നിറക്കുന്നതിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിയാണ് ഖത്തർ ലോകകപ്പ് സംഘാടകരും, ഖത്തർ ഫുട്ബാൾ അസോസിയേഷനും.
ഫാൻ ലീഡർ നെറ്റ്വർക്ക് എന്ന കൂട്ടായ്മയിലൂടെ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ഒരു കുടക്കീഴിലെത്തിക്കുന്നതാണ് ആദ്യ നടപടി. ഖത്തറിനെയും ഫിഫ ലോകകപ്പിനെ കുറിച്ചുമുള്ള വിവരങ്ങളും മറ്റും ലോകമെങ്ങും എത്തിക്കാനാണ് ഈ ആരാധകകൂട്ടായ്മയിലൂടെ 2022 ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ക്യൂ.എഫ്.എയും ലക്ഷ്യമിടുന്നത്.
ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുമായി തെരഞ്ഞെടുക്കുന്ന 500 പേരുടെ ശൃംഖലയാണ് ഫാൻ ലീഡേഴ്സ് നെറ്റ്വർക്ക്. ഓരോ ദേശീയ ടീമിെൻറയും കടുത്ത ആരാധകരും, അതത് രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്വാധീനവുമുള്ള വ്യക്തികളെ ആയിരിക്കും ഈ നെറ്റ്വർക്കിലേക്ക് തെരഞ്ഞെടുക്കുക. അസോസിയേഷനുകൾ, ഫാൻഗ്രൂപ്പുകൾ എന്നിവയുമായി ബന്ധം, വിദേശങ്ങളിൽ സ്വന്തം ദേശീയ ടീമിെൻറ മത്സരങ്ങൾ നടക്കുേമ്പാൾ ട്രാവലിങ് ഫാൻ ആയി സ്റ്റേഡിയത്തിലെത്തുക എന്നീ പശ്ചാത്തലം കൂടി പരിഗണിച്ചാവും തെരഞ്ഞെടുപ്പ്. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്നതാവും 500 പേരുടെ വിശാലമായ ഈ ലീഡേഴ്സ് നെറ്റ്വർക്ക്.
ശേഷം, ഇവർ വഴി ഖത്തർ ലോകകപ്പിെൻറ പ്രചാരണവും സന്ദേശവും വിവിധ രാജ്യങ്ങളിലെ ഫുട്ബാൾ കൂട്ടായ്മയിൽ എത്തിക്കും.
ലോകകപ്പ് സംഘാടകരിൽനിന്നും ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ ലഭിക്കാനുമുള്ള സൗകര്യം അംഗങ്ങൾക്കുണ്ടാവും. ഖത്തറിെൻറ ചരിത്രം, ലോകകപ്പ് ഒരുക്കം, മറ്റു വിവരങ്ങൾ എന്നിവയെല്ലാം ഇവർ വഴി പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം. ലോകകപ്പിന് അംഗങ്ങളെ ക്ഷണിക്കുന്നതിനൊപ്പം, സർവേകൾ, പ്രാദേശിക പ്രചാരണ പരിപാടികൾ എന്നിവക്കും ഇവരെ ഉപയോഗിക്കും.
'ഫാൻ ലീഡർ നെറ്റ്വർക്ക് വഴി ഖത്തറിെൻറ ഫുട്ബാൾ അഭിനിവേശവും ചരിത്രവും ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരിലേക്ക് പകർന്നുനൽകാൻ കഴിയും. ആരാധകരുമായി നേരിട്ട് സംവദിക്കുന്നതിലൂടെ അവരുടെ ആവശ്യമറിഞ്ഞ് ലോകകപ്പിനെ ഏറ്റവും മികച്ച നിലവാരത്തിലെത്തിക്കാനും കഴിയും' - ഖത്തർ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.