ദോഹ: കാട്ടുതീ കെടുതികൾ അനുഭവിക്കുന്ന തുർക്കിയിലേക്ക് ഖത്തറിെൻറ രക്ഷാസംഘം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശ പ്രകാരം ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയുടെ പ്രത്യേക സേന ഞായറാഴ്ച തുർക്കിയിലേക്ക് യാത്രതിരിച്ചു. അമീരി എയർഫോഴ്സിെൻറ കൂറ്റൻ വിമാനത്തിലാണ് പ്രത്യേക രക്ഷാസേന തുർക്കിയിലെ അഗ്നിബാധാ മേഖലയിലേക്ക് പോയത്.
അഗ്നിരക്ഷാ സംവിധാനങ്ങൾ, വാഹനങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ എന്നിവയും സംഘത്തോടൊപ്പമുണ്ട്. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും തുർക്കി ആഭ്യന്തരമന്ത്രി സുലൈമാൻ സൊയ്ലുവുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് അമീറിെൻറ തീരുമാനം അറിയിച്ചത്. ദുരന്തത്തിനിരയായവർക്ക് ഖത്തറിെൻറ അനുശോചനവും അറിയിച്ചു.
തുർക്കിയിലെ മെഡിറ്ററേനിയൻ, തെക്കൻ ഈജിയൻ പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അതിശക്തമായ കാട്ടുതീ പടരുന്നത്. വിനോദസഞ്ചാര കേന്ദ്രമായ അൻറാലിയ, മെർസിൻ എന്നിവിടങ്ങളിലും അഗ്നിബാധ ഭീഷണിയുണ്ട്. അന്താരാഷ്ട്ര രക്ഷാസേനയുടെ നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.