?????? ?????????

ക്വാറ​ൈൻറൻ കേന്ദ്രത്തിലെ സേവനത്തിൻെറ നോമ്പുദിനങ്ങൾ

33 വർഷത്തെ നോമ്പ് അനുഭവങ്ങളിൽ ഏറ്റവും സങ്കടകരവും എന്നാൽ ഏറ്റവും പ്രവർത്തന നിരതവും ആത്മ ചൈതന്യം നിറഞ്ഞതുമായ റമദാൻ ആയിരിക്കും ഇത്തവണത്തേത്. ഖത്തറിലെ മുഖൈനീസ് കോവിഡ് ക്വാറ​ൈൻറൻ ക്യാമ്പിൽ കഴിഞ്ഞ 15 ദിവസമായി റെഡ് ക്രസൻറ്​ വളണ്ടിയറായി സേവനം അനുഷ്ഠിച്ചുവരുന്നു. മഹാമാരി സൃഷ്​ടിക്കുന്ന ആഘാതം ഒരു മനുഷ്യനെ എത്രമേൽ മാനസികമായും ശാരീരികമായും മാറ്റുന്നു എന്നത് ഓരോ നിമിഷത്തിലും കണ്ടും മനസ്സിലാക്കിയുമാണ്​ ഇവിടെ നോമ്പിൻെറ ഓരോ പ്രഭാതവും തുടങ്ങുന്നത്​. ‘നിങ്ങൾ ഒറ്റക്കല്ല ഞങ്ങളും കൂടെയുണ്ട്’ എന്ന ഒറ്റ സാന്ത്വന വാക്ക് പോലും ഇവിടെയുള്ളവരിൽ ഉണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും ആയവർക്ക് റൂമുകളിൽ ആവശ്യമായ ഭക്ഷണ പാനീയങ്ങൾ നൽകുക, നോമ്പ് എടുക്കുന്നവർക്കാവശ്യമായ നോമ്പുതുറ, അത്താഴ വിഭവങ്ങൾ എത്തിക്കുക, ഹൈജീൻ കിറ്റുകൾ, മറ്റ് സാധനങ്ങൾ എത്തിച്ചുനൽകുക, അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുക എന്നീ സേവനങ്ങളാണ് പ്രധാനമായും ഖത്തർ റെഡ് ക്രസൻറിൻെറ നേതൃത്വത്തിൽ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.

മുഖൈനീസ് കോവിഡ് ക്വാറ​ൈൻറൻ ക്യാമ്പിലെ സന്നദ്ധപ്രവർത്തകർ നോമ്പുതുറയിൽ
 

സേവന സന്നദ്ധരായ നിരവധി മലയാളികളായ വളണ്ടിയമാർ മറ്റു നിരവധി രാജ്യക്കാർക്കൊപ്പം ഇവിടെ ആത്മാർത്ഥമായ സമർപ്പണത്തോടെ സേവനം ചെയ്യുന്നുണ്ട്. രാവെന്നോ, പകലെന്നോ ഇല്ലാതെ ദൈവത്തിൻെറ പ്രതിഫലം മാത്രം ആഗ്രഹിച്ച്​ പ്രവർത്തിക്കുന്നു. രാജ്യ സ്നേഹം വിശ്വാസത്തിൻെറ ഭാഗം കൂടിയാണെന്ന്​ പ്രഖ്യാപിക്കുകയുമാണവർ. ഈ ക്യാമ്പിൽ ഒരുമിച്ചെത്തി പരിചയപ്പെട്ട പ്രിയ സുഹൃത്തുക്കളായ മുഹമ്മദ് മൻസൂർ, സഫ്​വാൻ, മൻസൂർ അലി, റാഷിദ് ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചാണ് എല്ലാ ദിവസവും നോമ്പുതുറക്കുന്നത്. നോമ്പുതുറ വിഭവങ്ങൾ ഇവിടെ ലഭിക്കും. എന്നാൽ പ്രിയപ്പെട്ടവർ ഞങ്ങൾക്കാവശ്യമുള്ള നോമ്പ് തുറ വിഭവങ്ങൾ ദിവസവും യാതൊരു പ്രയാസവും കൂടാതെ എത്തിച്ചുനൽകുന്നു. ഒപ്പം പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും ഞങ്ങൾക്ക്​ ഊർജം നൽകുന്നു. ഈ മഹാമാരിയിൽ നിസ്സഹായരായ ഒരു കൂട്ടം ആളുകളാണ് ഞങ്ങൾക്ക് ചുറ്റുമുള്ളത്, മണിക്കൂറുകൾകൊണ്ട് ഉടുവസ്ത്രം മാത്രമെടുത്ത്​ ഇങ്ങോട്ട്​ പോരേണ്ടി വന്നവർ. ഇവിടെ സമ്പന്നനും ദരിദ്രനും ഇല്ല. വിശ്വാസിയും വിശ്വാസമില്ലാത്തയാളും ഇല്ല. രോഗിയും ആരോഗ്യവാനും എന്നില്ല ഏഷ്യനും ആഫ്രിക്കനും എന്നില്ല... എല്ലാവരും മനുഷ്യർ മാത്രം, എല്ലാവരും പ്രിയപ്പെട്ടവർ മാത്രം. അവർക്ക് നൽകാവുന്ന ഏറ്റവും നല്ല സേവനം ഞങ്ങൾ നൽകുന്നു. അവസരം തന്ന റെഡ്​ക്രസൻറ്​ അധികൃതർക്ക്​ നന്ദി. ആരോഗ്യത്തിൻെറ അവസാന നിമിഷം വരെ പടച്ചവനിൽ മാത്രം സമർപ്പിച്ച്​ മറ്റുള്ളവർക്ക്​ സേവനം നൽകും. പവിത്രമായ ഈ മാസത്തിൻെറ ഏറ്റവും അനുഗൃഹീതമായ പ്രതിഫലങ്ങൾ നൽകണേ എന്ന ഒറ്റ പ്രാർത്ഥന മാത്രം...

Tags:    
News Summary - quarantine-ramadan-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.