ദോഹ: ഖത്തറിൽ കോവിഡ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം 17 ആയി. 81 വയസുകാരനായ പ്രവാസിയാണ് വ്യാഴാഴ്ച മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച 1554 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ് ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിൽസയിലുള്ള രോഗികൾ 31346 ആയി. 688 പേർക്കുകൂടി രോഗശമനം ഉണ്ടായിട്ടുണ്ട്.
ആകെ രോഗം മാറിയവർ 7288ആയി ഉയർന്നു. 1555 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളവർ. ഇതിൽ 171 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
അതേസമയം, ഇന്നുമുതൽ വീട്ടിൽ നിന്ന് ഏതാവശ്യത്തിന് ആളുകൾ പുറത്തിറങ്ങുേമ്പാഴും മൊൈബൽ ഫോണുകളിൽ കോവിഡ് ട്രാക്കിങ് ആപ്പ് ആയ ‘ഇഹ്തിറാസ്’ നിർബന്ധമാണ്. മേയ് 22 മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.
മേയ് 30 വരെ രാജ്യത്തെ എല്ലാഷോപ്പുകളും അടക്കാനും വാണിജ്യപ്രവർത്തനങ്ങൾ നിർത്തിവെക്കാനും നേരത്തേ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, കാറ്ററിങ് ഷോപ്പുകൾ, ഫാർമസികൾ, ഭക്ഷണം ഡെലിവറി ചെയ്യുന്ന റെസ്റ്റോറൻറുകൾ എന്നിവക്ക് ഉത്തരവ് ബാധകമല്ല.
വാഹനങ്ങളിൽ രണ്ടിലധികം ആളുകളെ വച്ച് യാത്ര ചെയ്യാൻ പാടില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് മൂന്ന് ആളുകൾ ആവാം. ടാക്സികളിലോ ലിമോസിനുകളിലോ യാത്ര ചെയ്യൽ, കുടുംബൈഡ്രവർ ഓടിക്കുന്ന സ്വകാര്യവാഹനങ്ങളിൽ യാത്ര നടത്തൽ എന്നീ സന്ദർഭങ്ങളിലാണിത്.
ഇത്തരം കാര്യങ്ങളിൽ നിയമലംഘനമുണ്ടായാൽ 1990ലെ 17ാം നമ്പർ സാംക്രമികരോഗപ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കും. മൂന്നുവർഷത്തിൽ കൂടാത്ത തടവോ രണ്ട് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഇതിൽ ഏതെങ്കിലും ഒന്നോ ആയിരിക്കും ശിക്ഷ. പുറത്തിറങ്ങുേമ്പാൾ മാസ് ധരിക്കൽ നേരത്തേ തന്നെ നിർബന്ധമാണ്.
‘ഇഹ്തിറാസ്’ എന്നാൽ കരുതൽ
ഇഹ്തിറാസ് എന്ന അറബി വാക്കിൻെറ അർഥം ‘കരുതൽ’ എന്നാണ്. അതായത് നിങ്ങളുെട കരുതലിന് വേണ്ടിയാണ് ഇഹ് തിറാസ് ആപ്പ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത് എന്നർഥം. ഇഹ്തിറാസ് ആപ്പിൻെറ ബാർകോഡിൽ പച്ചക്കളർ ഉള്ളവർ മാത്രം ഖത്തറിൽ പുറത്തിറങ്ങുന്ന അവസ്ഥ ഉടൻ വരും. അതായത് ചുവപ്പ്, ഓറഞ്ച്, ഗ്രേ എന്നീ വർണങ്ങൾ ആപ്പിൽ ഉള്ളവരൊന്നും പിന്നീട് രോഗം മാറുന്നതുവരെ പുറത്തിറങ്ങാത്ത സ്ഥിതി. പച്ച കളർ ഉള്ളവരെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കും. ഇതോടെ കോവിഡിൻെറ സമൂഹവ്യാപനം നിലക്കുകയും പതിയേ രാജ്യം മുഴുവൻ കോവിഡ് മുക്തമാകുകയും െചയ്യുമെന്നാണ് അധികൃതരുെട പ്രതീക്ഷ. ഒരു മാളിലോ സിനിമാതിയേറ്ററിലോ കടയിലോ പോകുേമ്പാൾ ഉപഭോക്താവിൻെറ ഇഹ്തിറാസ് ആപ്പ് നോക്കിയിട്ട് പച്ച കളർ ഉള്ളവർക്ക് മാത്രം പ്രവേശനം കിട്ടും. ആളുകൾ കൂടുന്ന ഇടങ്ങളിൽ കോവിഡ് സംശയിക്കുന്ന ആരും ഇല്ലാതാകും.
ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഫോണിൽ ബ്ലൂ ടൂത്ത് ഓൺ അല്ലെങ്കിലും നിശ്ചിത സമയത്ത് അത് തനിയെ ഓണാകും. ഗൂഗിൾ േപ്ല സ്േറ്റാറിലും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
ഐ ഫോൺ 6 എസിന് (വേർഷൻ 13ന് മുകളിൽ) മുകളിലുള്ളതിലും ആൻഡ്രോയ്ഡ് 5ഉം അതിനുമുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിലവിൽ പറ്റുന്നുള്ളൂ.
മന്ത്രാലയത്തിെൻറ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി പി എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പിൻ െറ പ്രവർത്തനം. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ് രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും.
കോവിഡ് പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നതോടെയാണിത്. അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം ലഭിക്കും. അയാളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറ വ്യത്യാസം വന്നിരിക്കും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കോവിഡ് പോസിറ്റീവ് ആണ് എന്നാണർഥം. ഇതോടെ നമുക്ക് ജാഗ്രത പാലിച്ച് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം. അതേസമയം ചുവപ്പ് ആണ് കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിൽസാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.