ദോഹ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്‍ മദിനം ഇൻകാസ് ‘സദ്ഭാവന’ ദിനമായി ആചരിച്ചു. ബഷീർ തുവാരിക്കൽ അധ്യക്ഷത വഹിച്ചു. ഐ.സി.സി ഹാളിൽ നടന്ന പരിപാടി മുഹമ്മദലി പൊന്നാനി ഉദ്ഘാടനം ചെയ്തു. ടി.എച്ച്. നാരായണൻ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. രാജീവ് ഗാന്ധിയുടെയും നെഹ്റു കുടുംബത്തിെൻറയും സംഭാവനകളും ഓർമകളും തമസ്കരിക്കാനാണ് മോദി സർക്കാറും ഫാഷിസ്റ്റ് ശക്തികളും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഡേവിസ് ഇടശ്ശേരി, കെ.വി. ബോബൻ, ദേവാനന്ദ് കണ്ണൂർ എന്നിവർ സംസാരിച്ചു. ഷിബു സുകുമാരൻ സ്വാഗതവും കമാൽ കല്ലത്തായിൽ നന്ദിയും പറഞ്ഞു. പ്രദീപ് പിള്ളൈ, ജയപാൽ തിരുവനന്തപുരം, റഷീദ് വാഴക്കാല, ഷെമീർ പുന്നൂരാൻ, പി.സി. നൗഫൽ കട്ടുപ്പാറ, ഫഹദ് ചാലിൽ, ഷഫാഫ് ഹപ്പ, ജിതിൻ കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.