??.??. ???? ???

ജാതിയും മതവുമില്ലാത്ത ക്വാറ​ൈൻറനും നോമ്പുതുറയും

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു നോമ്പുകാലമാണ് എല്ലാവർക്കുമെന്നതുപോലെ എനിക്കും ഇത്തവണത്തേത്​, പക്ഷേ അൽപം വ്യത്യാസമുണ്ട്​. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തർ സർക്കാറിൻെറ ക്വാറ​​ൈൻറൻ കേന്ദ്രങ്ങളിൽ നിരവധി പേരാണ്​ കഴിയുന്നത്​. അതിൽ ഒരുവനായിരുന്നു ദിനങ്ങൾക്കുമു​േമ്പ ഞാനും. 14 ദിവസത്തെ ആ ക്വാറ​ൈൻറൻ അനുഭവങ്ങൾ നിരവധി പാഠങ്ങൾ പഠിപ്പിച്ചു, ഒപ്പം ഒരുപാടുപേരുടെ സഹായ മനസ്കതയും അനുഭവിച്ചറിഞ്ഞു. റമദാന്‍ തുടങ്ങുന്നതിന് മുമ്പാണ്​ ഞങ്ങള്‍ സഹപ്രവര്‍ത്തകരായ 52 ആളുകള്‍ മുഖൈനിസ് ക്വാറ​ൈൻറന്‍ കേന്ദ്രത്തിലെത്തിയത്​. 
ഖത്തര്‍ സർക്കാർ പ്രവാസികളായ തൊഴിലാളികളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധയും ജാഗ്രതയും അനുഭവിച്ചറിഞ്ഞു. അവിടെ താമസസ്ഥലത്ത് ഞങ്ങള്‍ക്ക് ആദ്യ ദിവസങ്ങളിൽ നിരവധി പ്രയാസങ്ങളും അസൗകര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ അധികൃതരെ വിവരമറിയിച്ചയുടൻ അവയെല്ലാം പരിഹരിക്കപ്പെട്ടു. ക്വാറ​ൈൻറൻ കാലത്താണ് നോമ്പ് തുടങ്ങുന്നത്. പത്തിലധികം നോമ്പ് അവിടെയായിരുന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അറിയിച്ചപ്പോൾ അതിന് അതിവേഗത്തില്‍ തന്നെ പരിഹാരം കണ്ടു. ഞങ്ങളെ നേരിട്ട് കണ്ട് പ്രശ്നങ്ങള്‍ ചോദിച്ചറിയാന്‍ ഖത്തര്‍ ലേബര്‍ ഡിപ്പാർട്​മ​െൻറ്​​ തലവന്‍ തന്നെയെത്തുകയുണ്ടായി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമെത്തി. നേരത്തെ ഭക്ഷണം വിതരണം ചെയ്തിരുന്ന കമ്പനിയെ മാറ്റുകയും പുതിയ കമ്പനിയെ ഏല്‍പ്പിക്കുകയും ചെയ്​തു. ഞങ്ങളുടെ താമസസ്ഥലത്ത് ഉണ്ടായിരുന്ന 22 പേര്‍ മതജാതി വ്യത്യാസമില്ലാതെ ഒരുമിച്ച് നോമ്പ് തുറക്കുകയായിരുന്നു ചെയ്തിരുന്നത്. നോമ്പില്ലാത്ത ആളുകൾക്ക്​ രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണം അധികൃതർ എത്തിച്ചുനൽകി. ഞങ്ങളുടെ കമ്പനിയുടമയും എപ്പോഴും ഞങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തിയിരുന്നു. എല്ലാവരുടെയും ശമ്പളം നേരത്തേ തന്നെ അദ്ദേഹം അക്കൗണ്ടിലേക്ക് അയച്ചു. മലയാളികള്‍ അടക്കമുള്ള വളണ്ടിയര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി പേർ സഹായവുമായി കൂടെനിന്നു. ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ഖത്തറിലെ മാധ്യമ സുഹൃത്തുക്കള്‍, ഐ.സി.സി, ഐ.സി.ബി.എഫ്, ഇന്ത്യന്‍ എംബസി അധികൃതർ എന്നിവരൊക്കെ വിവിധ സഹായങ്ങൾ നൽകി.

Tags:    
News Summary - ramadan-quarantine-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.