ദോഹ: റമദാെൻറ ദിനങ്ങൾ അവസാനിക്കുന്നു. ഇനി ചെറിയ പെരുന്നാൾ സന്തോഷത്തിലേക്ക്. കോവിഡിെൻറ പ്രതിസന്ധിയിലാണ് ഇത്തവണയും റമദാൻ. കഴിഞ്ഞ റമദാനും കോവിഡ് രൂക്ഷമായ കാലത്തായിരുന്നു. അന്ന് ഭാഗിക ലോക്ഡൗൺ കാലവുമായിരുന്നു. അതിനാൽ കഴിഞ്ഞ തവണ പ്രതിസന്ധി കൂടുതലായിരുന്നു. എന്നാൽ, ഇത്തവണ സാഹചര്യം കൂടുതൽ എളുപ്പമാണ്.
റമദാനിൽ പറയത്തക്ക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. റമദാൻ ടെൻറുകൾ ഇത്തവണയും ഇല്ലെങ്കിലും പ്രയാസമനുഭവിക്കുന്നവർക്ക് ഖത്തർ ചാരിറ്റി അടക്കമുള്ള സന്നദ്ധപ്രവർത്തകർ ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്. കഴിഞ്ഞ റമദാനിൽ പള്ളികൾ പൂർണമായും അടഞ്ഞുകിടക്കുകയായിരുന്നു. ജുമുഅയോ പെരുന്നാൾ നമസ്കാരമോ പള്ളികളിൽ സാധ്യമായിരുന്നില്ല. എന്നാൽ, ഇത്തവണ എല്ലാ പള്ളികളും അഞ്ചുനേരത്തെ നമസ്കാരത്തിനും ജുമുഅക്കും തുറക്കുന്നുണ്ട്. നമസ്കാരം കഴിഞ്ഞയുടൻ അടക്കുകയും ചെയ്യും.
ജുമുഅക്ക് രണ്ടാം ബാങ്ക് െകാടുക്കുന്നതിന് 20 മിനിറ്റു മുമ്പ് തന്നെ പള്ളികൾ തുറക്കുന്നുണ്ട്. ഇതിനാൽ വിശ്വാസികൾക്ക് നേരത്തേ തന്നെ പള്ളികളിൽ പ്രവേശിക്കാൻ കഴിയുന്നത് ഏറെ ആശ്വാസകരമാണ്. നാട് പതിയെ ചെറിയ പെരുന്നാളിനായി ഒരുങ്ങുകയാണ്. മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും കോവിഡ് ചട്ടങ്ങൾ പാലിച്ച് ജനങ്ങളെത്തുന്നുണ്ട്.
വാക്സിൻ കൂടുതൽ പേരിലേക്ക് എത്തിയതോടെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവന്നതും ആളുകൾക്ക് മാനസികമായ ഉണർവു നൽകിയിട്ടുണ്ട്. മാളുകളിൽ നേരത്തേ തന്നെ പെരുന്നാളിനോടനുബന്ധിച്ച ഓഫറുകളും പ്രത്യേക ഇളവുകളും തുടങ്ങിയിട്ടുണ്ട്. സൂഖ്വാഖിഫ് അടക്കമുള്ള പൗരാണിക വാണിജ്യ കേന്ദ്രങ്ങളിലും വിൽപന സജീവമാണ്. ജ്യോതിശ്ശാസ്ത്രപരമായ കണക്കുകൾ പ്രകാരം ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) മെയ് 13നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.