ദോഹ: ഇംഗ്ലീഷിലും മലയാളത്തിലും ഫൈനൽ റൗണ്ടിൽ ഇടംപിടിച്ച മിടുക്കരുണ്ട് സീനിയർ വിഭാഗങ്ങളിൽ. വിദേശമണ്ണിൽ പഠിക്കുേമ്പാഴൂം അവർ മലയാളവും മുറുകെ പിടിക്കുന്നുവെന്നത് പ്രതീക്ഷയാണ്. കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയവരിൽ മൂന്നു പേർ ഇംഗ്ലീഷിലും മലയാളത്തിലും ഫൈനലിലുണ്ട്. സ്നേഹ ടോം, അഷ്കർ മുഹമ്മദ്, ജോൺ പോൾ ലോറൻസ് എന്നിവർ. ഇവർക്ക് പുറമെ, ഇംഗ്ലീഷ് സീനിയറിൽ ഫൈനലിൽ ഇടംപിടിച്ച മൂന്നു പേർ ഇതാ ഇവിടെയുണ്ട്.
എ.എം. രക്ഷ
സീനിയർ ഇംഗ്ലീഷ് വിഭാഗത്തിലാണ് ബിർല പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ എ.എം. രക്ഷ മത്സരിക്കുന്നത്. മൈസൂരു സ്വദേശിനിയായ കൊച്ചുമിടുക്കി സ്പീക്കപ് ഖത്തർ പ്രസംഗ മത്സരത്തിൻെറ ഫൈനൽ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ഗഹനമായ വായനയും പത്രങ്ങൾ ഉൾപ്പെടെയുള്ളവയിലൂടെ പൊതുവിജ്ഞാനവും തേടിപ്പിടിച്ചാണ് ഒരുക്കം.
കുറിപ്പുകളെല്ലാം തയാറാക്കി, ഇപ്പോൾ പ്രസംഗം പരിശീലിച്ചുകൊണ്ടാണ് ഫൈനലിനായി ഒരുങ്ങുന്നതെന്ന് കൊച്ചുമിടുക്കി പറയുന്നു. ഫൈനലിന് മുന്നോടിയായി ഒരുക്കിയ പരിശീലന ക്യാമ്പ് ആത്മവിശ്വാസം നൽകുന്നതായിരുന്നു. സദസ്സിനെ അഭിമുഖീകരിക്കുേമ്പാൾ വേണ്ട മുൻകരുതലുകളും സ്റ്റേജ് ഭയങ്ങളും ഒഴിവാക്കാൻ ആവശ്യമായ ടിപ്സുകൾ നൽകി -രക്ഷ പറയുന്നു.
ദിയ നോബ്ൾ
ഭവൻസ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ ദിയ നോബ്ളിന് പ്രസംഗം മാത്രമല്ല, നൃത്തവും മോണോആക്ടും ചിത്രരചനയും പെയിൻറിങ്ങും ഉൾപ്പെടെ എല്ലാം വഴങ്ങും. സ്കൂൾതലത്തിൽ കലാതിലകമായിരുന്നു ഈ കൊച്ചുമിടുക്കി. കലാമത്സരങ്ങളിലെ സജീവ സാന്നിധ്യമായി പങ്കെടുത്തതിലെല്ലാം വിജയം കൊയ്താണ് അവൾ 'സ്പീക്കപ് ഖത്തർ' ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചത്.
സീനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ അവസാന പോരാട്ടത്തിനായുള്ള ഒരുക്കത്തിലാണ്. വിഷയാധിഷ്ഠിതമായി കുറിപ്പുകൾ തയാറാക്കി സജീവമായ തയാറെടുപ്പിലാണ് കൊച്ചുമിടുക്കി. പുസ്തകങ്ങളും വിജ്ഞാന കോശവും ഇൻറർനെറ്റിൽനിന്നുള്ള ലേഖനങ്ങൾ വായിച്ചും പ്രസംഗം പരിശീലിച്ചും ഫൈനലിന് ഒരുങ്ങുന്നുവെന്ന് ദിയ പറയുന്നു. കോട്ടയം സംക്രാന്തി സ്വദേശിയാണ് ഈ കൊച്ചുമിടുക്കി.
സ്നേഹമിശ്ര
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ 10ാം ക്ലാസുകാരിയാണ് സ്നേഹമിശ്ര. ഒഡിഷ ഭുവനേശ്വർ സ്വദേശി. സീനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ മത്സരിക്കുന്നു.
ഇൻറർ സ്കൂൾതല മത്സരങ്ങളിലും ഒഡിഷ കമ്യൂണിറ്റി പരിപാടികളിലും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത അനുഭവ സമ്പത്തുമായാണ് കൊച്ചുമിടുക്കി സ്പീക്കപ് ഖത്തർ ഫൈനൽ റൗണ്ടിന് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.