ദോഹ: സഫാരിയിൽ ഹൈപ്പർ മാർക്കറ്റുകളിൽ ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിൽ തട്ടുക ട ഫെസ്റ്റിവലും കോസ്മെറ്റിക്സ്, ഫിറ്റ്നസ്, ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഹെൽത്ത് ആ ൻഡ്് ബ്യൂട്ടി പ്രമോഷനും റെഡിമെയ്ഡ്, ഗാർമെൻറ്സ് ആൻഡ്് ഫൂട്വെയർ വിഭാഗത്തിൽ സെയ ിൽ അപ് ടു 50 ഓഫ് പ്രമോഷനുകളും ആരംഭിച്ചു.
തട്ടുകട ഫെസ്റ്റിവലിൽ ചായയും പരിപ്പുവ ട, ഇലയട, ഉഴുന്നുവട, പഴംപൊരി, ഉള്ളിവട, സുഖിയൻ, വെച്ചുകേക്ക് തുടങ്ങിയ പലഹാരങ്ങളും തട്ടുദോശ, താറാവു കറി, പൊറോട്ട, പോത്തു കറി, കരിമീൻ ഇലയിൽ പൊള്ളിച്ചത്, പൊടിയരിക്കോഴി, നവരസക്കോഴി, ആട്ടിൻതല കുരുമുളകിൽ കുറുക്കിയത്, കപ്പയും ചാളക്കറിയും, എല്ലും കപ്പയും തുടങ്ങിയ 75ൽ പരം നാടൻ വിഭവങ്ങൾ ഉണ്ട്. അബൂ ഹമൂറിലെ സഫാരി മാളിലെ ഫുഡ് കോർട്ടിൽ നാടൻ തട്ടുകടയും ഒരുക്കിയിട്ടുണ്ട്.
ഈ പ്രമോഷൻ അബൂ ഹമൂറിലെ സഫാരി മാളിലും സൽവ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും ഉണ്ട്. കോസ്മെറ്റിക്സ്, ഫിറ്റ്നസ് ആൻഡ് സ്പോർട്സ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രമോഷനും ഉണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ആരോഗ്യ പരിപാലന സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉണ്ട്.
ഫിറ്റ്നസ്, സ്പോർട്സ് ഉപകരണങ്ങളുടെ വൻ ശേഖരവും, വൻകിട ബ്രാൻഡുകളുടെ സൗന്ദര്യ പരിപാലന ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആകർഷക വിലക്കുറവിൽ സ്വന്തമാക്കാം. റെഡിമെയ്ഡ്, ഗാർമെൻറ്സ് വിഭാഗത്തിൽ നവംബർ 1 മുതൽ ആരംഭിച്ച സെയിൽ അപ് ടു 50 പ്രമോഷനും തുടരുന്നു. 50 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ഈ പ്രമോഷൻ ദോഹയിലെ എല്ലാ സഫാരി ഔട്ട്െലറ്റുകളിലും ലഭ്യമാണ്.
വിവിധ മെഗാ പ്രമോഷനുകളിലൂടെ നിരവധി ഭാഗ്യശാലികളെ തെരഞ്ഞെടുത്ത സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിൻ 15 നാലാമത്തെ നറുക്കെടുപ്പ് നവംബർ 11ന് അബു ഹമൂറിലെ സഫാരി മാളിൽ നടക്കും. 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഇതിൽ പങ്കാളികളാകാം. ഓരോ നറുക്കെടുപ്പിലും മൂന്ന് ടൊയോട്ട ഫോർച്യൂണർ കാറുകൾ വീതമാണ് സമ്മാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.