ദോഹ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിൽ പലർക്കും സീറ്റുകൾ ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ് രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് പ്രവേശം നിയന്ത്രിക്കാൻ അനുമതി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇൗ അനുമതി നൽകിയിരിക്കുന്നത്. അടുത്ത അദ്ധ്യയന വർഷം മുതൽ ഇക്കാര്യം നടപ്പിൽ വരുത്താനാണ് മന്ത്രാലയം വാക്കാൽ അറിയിപ്പ് നൽകിയിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യപരിഗണന നൽകണമെന്നാണ് നിർദേശം.
എന്നാൽ ഇൗ നിർദേശം ഇപ്പോൾ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന മറ്റ് രാജ്യങ്ങളിലെ കുട്ടികളെ ബാധിക്കില്ല. ഇപ്പോൾ നിരവധി രാജ്യങ്ങളിലെ കുട്ടികൾ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്.
എന്നാൽ ഇന്ത്യൻ കമ്മ്യൂണിറ്റികളിലെ കുട്ടികൾക്ക് ആവശ്യമായ സീറ്റുകൾ ഇല്ലാത്തത് മൂലം നിരവധി കുട്ടികൾക്ക് പ്രവേശം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇക്കാരണത്താൽ മക്കളെയും കുടുംബങ്ങളെയും നാട്ടിേലക്ക് അയച്ച നിരവധി പ്രവാസികളുണ്ട്. അതേസമയം ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശന നിരോധം ഏര്‍പ്പെടുത്തില്ലെന്നും ഇന്ത്യൻ കുട്ടികൾക്ക് മുഖ്യപരിഗണന നൽകുകയായിരിക്കും ചെയ്യുക എന്നും അറിയുന്നു. ഒൗദ്യോഗിക സർക്കുലർ വന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.