ദോഹ: വഖ്‌റയിലും റയ്യാനിലും അല്‍ഖോറിലും കൂടുതല്‍ സ്‌കൂളുകള്‍ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്വകാര്യ സ്‌കൂളുകള്‍ക്കായി അനുവദിച്ച 11 പ്ലോട്ടുകളില്‍ നിപത്തിനായി നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും വേഗത്തിലാക്കിയിട്ടുണ്ട്.
ഇതിെൻറ ഭാഗമായി സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പിക്കുന്ന സാങ്കേതിക കമ്മിറ്റി നിക്ഷേപകര്‍ക്കായി ശിൽപ്പശാല നടത്തി.
അനുവദിക്കപ്പെട്ട പ്ലോട്ടുകളില്‍ സ്വകാര്യ സ്‌കൂളുകള്‍ തുടങ്ങാനുള്ള നടപടികളുമായി ബന്ധപ്പെട്ടായിരുന്നു ശിൽപ്പശാല. അല്‍ വഖ്‌റയിലും അല്‍ റയ്യാനിലും അല്‍ഖോറിലും പ്ലോട്ടുകളുടെ വികസനത്തിനായുള്ള ലേല നടപടികൾ മന്ത്രാലയം മുെമ്പ തുടങ്ങിയിരുന്നു. ഇൗ മൂന്ന് പ്ലോട്ടുകളിലേക്കും ടെൻഡർ നൽകാനുള്ള അവസാന തീയതി ജൂണ്‍ പതിനെട്ടാണ്. നിക്ഷേപത്തിന് താത്പര്യമുള്ളവര്‍ മൂന്ന് ലക്ഷം റിയാലിെൻറ ബാങ്ക് ഗാരണ്ടി ഉൾപ്പെടെയുള്ള രേഖകൾ നല്‍കണം.
25 വര്‍ഷത്തേക്കുള്ള കരാറായിരിക്കും ലഭിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും ടെക്‌നിക്കല്‍ കമ്മിറ്റിയുടേയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്. ഖത്തറി പൗരൻ, വിദേശീ, ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി എന്നിവർക്ക് നിേക്ഷപത്തിനുള്ള ടെൻഡർ സമർപ്പിക്കാം. ഓരോ പ്ലോട്ടിലേക്കും ഒരു നിക്ഷേപകനെയാണ് തിരഞ്ഞെടുക്കുന്നത്. കിൻറര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള സ്‌കൂളുകള്‍ നടത്താനാണ് അനുമതി നൽകുക. രാജ്യത്തെ
വികസന പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് സ്വകാര്യ സ്‌കൂളുകള്‍ക്കായി ഇൗ പ്ലോട്ടുകൾ അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.