ദോഹ: അത്യാധുനിക സാങ്കേതികവിദ്യകളോടു കൂടി നൂതന ഉപകരണങ്ങളുമായി ഖത്തർ സയൻറിഫിക് ക്ലബ്. ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ സമീപിച്ച നജാഹ് ഖത്തരി ഫോറത്തിലാണ് ഏറ്റവും പുതിയ ഉപകരണങ്ങൾ ഖത്തർ സയൻറിഫിക് ക്ലബ് അവതരിപ്പിച്ചത്. ക്ലബിെൻറ മേക്കർസ്പേസ് പ്രോഗ്രാമിന് കീഴിൽ വൈവിധ്യമായ ഉപകരണങ്ങളാണ് പവലിയനിൽ പ്രദർശിപ്പിച്ചതെന്നും രണ്ടു തരം ത്രിമാന പ്രിൻററുകളും ഇതിലുൾപ്പെടുമെന്നും ക്ലബ് വളന്‍റിയറായ ഫതീം അൽ ഖഹ്താനി പറഞ്ഞു.
കമ്പ്യൂട്ടറിൽനിന്നും ഡിസൈൻ അപ്ലോഡ് ചെയ്താൽ അതുടനെ പ്രിൻറാകുന്നതാണ് മാതൃക. മെമ്പർഷിപ്പ് കാർഡുണ്ടെങ്കിൽ ആർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപനയെന്ന് ഫതീം അൽ ഖഹ്താനി പറഞ്ഞു. സൗജന്യനിരക്കിൽ ക്ലബിൽ അംഗമാകാൻ കഴിയുമെന്നും അംഗമാകുന്നതോടെ ക്ലബിലെ അധികം ഉപകരണങ്ങളും ഉപയോഗിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
പുതിയ സാനിറ്റേഷൻ സാങ്കേതികവിദ്യയായ അർഡ്യൂനോ എന്ന അൾട്രാവയലറ്റ് റോബോട്ടും ബൂത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനു (കഹ്റമ)മായി സഹകരിച്ച് വികസിപ്പിച്ച ഉപകരണം കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. ലോകത്തിലെ പ്രഥമ സ്മാർട്ട് എജുക്കേഷനൽ പ്രയർ റഗും ബൂത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇസ്ലാം ആശ്ലേഷിച്ചവർക്ക് എൽ.ഇ.ടി സ്ക്രീനിൽ എങ്ങനെ പ്രാർഥന നിർവഹിക്കണമെന്ന് ഇത് പഠിപ്പിക്കും. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും ഉപയോഗിക്കാൻ കഴിയുന്ന പ്രയർ ഗൈഡടങ്ങുന്ന ആപ്പും ഇതിനുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകളിൽ ഇത് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.