തോ​ട്ട​ങ്ങ​ളി​ൽ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കു​ന്നു

കൃ​ഷി സ​മൃ​ദ്ധ​മാ​ക്കാ​ൻ ഫാ​മു​ക​ൾ​ക്ക് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളു​ടെ സേ​വ​നം

ദോ​ഹ: കാ​ർ​ഷി​കോ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​വ​ർ​ഷം 357 പ്രാ​ദേ​ശി​ക ഫാ​മു​ക​ൾ​ക്ക് യ​ന്ത്ര​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​താ​യി കാ​ർ​ഷി​ക വ​കു​പ്പ്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 45 ശ​ത​മാ​നം കൂ​ടു​ത​ൽ ഫാ​മു​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ യ​ന്ത്ര​ങ്ങ​ളു​ടെ സേ​വ​നം ന​ൽ​കി​യ​ത്.

ഉ​ഴു​ന്ന​തി​നും നി​ര​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ്ലോ ​റ​യി​ലു​ക​ൾ, പ്ലോ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ, നി​ലം നി​ര​പ്പാ​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഈ ​സേ​വ​ന​ങ്ങ​ളി​ൽ പെ​ടു​ന്നു.

ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ഹ​സാ​ദ് ഫു​ഡു​മാ​യി സ​ഹ​ക​രി​ച്ച് കാ​ർ​ഷി​ക വ​കു​പ്പാ​ണ് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ഭ​ക്ഷ്യോ​ൽ​പാ​ദ​ന​ത്തി​ൽ ഖ​ത്ത​റി​നെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​ന്ന​തി​ൽ ഈ ​സേ​വ​നം ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. കാ​ർ​ഷി​ക യ​ന്ത്ര​വ​ൽ​ക്ക​ര​ണ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഫാ​മു​ക​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ൽ 95 ശ​ത​മാ​ന​വും സ്വീ​ക​രി​ച്ചു. 2022ൽ 61 ​ശ​ത​മാ​നം അ​പേ​ക്ഷ​ക​ൾ​ക്കാ​യി​രു​ന്നു അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്ന​ത്.

കാ​ർ​ഷി​ക യ​ന്ത്ര​വ​ൽ​ക്ക​ര​ണ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച രീ​തി​ക​ളും ആ​ധു​നി​ക മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക​വി​ദ്യ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നു​മു​ള്ള ത​ന്ത്ര​ത്തി​ന് കീ​ഴി​ലാ​ണ് ഈ ​സേ​വ​ന​ങ്ങ​ൾ വ​രു​ന്ന​തെ​ന്ന് കാ​ർ​ഷി​ക വ​കു​പ്പ് മേ​ധാ​വി യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു.

അ​ൽ സു​ബാ​റ​യി​ലെ നോ​ർ​ത്ത് സെ​ന്റ​ർ, ഉം​സ​ലാ​ലി​ലെ സെ​ൻ​ട്ര​ൽ സെ​ന്റ​ർ, അ​ൽ ഷ​ഹാ​നി​യ​യി​ലെ സൗ​ത്ത് സെ​ന്റ​ർ എ​ന്നീ മൂ​ന്ന് കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ട്രാ​ക്ട​റു​ക​ൾ, ക​ല​പ്പ​ക​ൾ, ഗ്രേ​ഡ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​തെ​ന്ന് അ​ൽ ഖു​ലൈ​ഫി വ്യ​ക്ത​മാ​ക്കി.

ഫാം ​ഉ​ട​മ​ക​ൾ​ക്കാ​യി കാ​ർ​ഷി​ക സ​ഹാ​യ പ​ദ്ധ​തി​യി​ൽ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളു​മാ​ണ് കാ​ർ​ഷി​ക വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം ഗ്രീ​ൻ ഹൗ​സു​ക​ളും ആ​ധു​നി​ക ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ത്ത്, വ​ളം, കീ​ട​നാ​ശി​നി​ക​ൾ, വി​വി​ധ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി​ക​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​ള്ള പാ​ക്കി​ങ് ബോ​ക്‌​സു​ക​ൾ തു​ട​ങ്ങി​യ മ​റ്റാ​വ​ശ്യ​ങ്ങ​ളും കാ​ർ​ഷി​ക വ​കു​പ്പ് ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. 

Tags:    
News Summary - Service of machinery to farms to enrich agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.