കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശിയായ അഹമ്മദ് ഷാഫിക്ക് വളൻറിയർ കുപ്പായത്തിലെ 10ാം വാർഷികമാണിത്. 2006ൽ ഖത്തർ ഏഷ്യൻ ഗെയിംസിന് വേദിയായി കായിക ലോകത്ത് പുതിയ ചരിത്രം കുറിച്ച ബഹളങ്ങൾക്കിടയിലായിരുന്നു പ്രവാസിയായി ഈ മണ്ണിലെത്തുന്നത്. ദൂരെ നിന്നും ഗെയിംസ് നോക്കികാണുേമ്പാൾ അന്നേ മനസ്സിലുറപ്പിച്ചിരുന്നു സംഘാടനത്തിെൻറ ഭാഗമാവണം എന്ന്. ഒടുവിൽ ആദ്യ അവസരമെത്തിയത് 2011ൽ. 2006നു ശേഷം ഖത്തർ വേദിയായ പ്രധാന കായിക ഇനമായിരുന്നു 2011 ഡിസംബറിലെ അറബ് ഗെയിംസ്. വളൻറിയർമാരെ ക്ഷണിച്ചുള്ള പരസ്യം ശ്രദ്ധയിൽപെട്ട ഉടൻ അപേക്ഷ നൽകി. ഖത്തർ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്ത് നടന്ന മാരത്തൺ അഭിമുഖത്തിനൊടുവിലാണ് തെരഞ്ഞെടുക്കപ്പെടുന്നത്. 21 അറബ് രാജ്യങ്ങളും, ആയിരത്തോളം അത്ലറ്റുകളും പങ്കെടുത്ത രണ്ടാഴ്ചക്കാലത്തെ പാൻ അറബ് മേളയുടെ അനുഭവം വളൻറിയർ ജീവിതത്തിലെ അവിസ്മരണീയ ദിവസങ്ങളായിരുെന്നന്ന് ഷാഫി ഓർക്കുന്നു.
അന്ന് മലയാളികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നില്ല. വിവിധ രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളെയും കാണികളെയും വളൻറിയർമാരെയുമെല്ലാം അറിയാനും പരിചയപ്പെടാനും കഴിഞ്ഞു. ശേഷം, ഖത്തർ വേദിയായ വിവിധ കായിക മേളകളിലെല്ലാം സാന്നിധ്യമായി.
2014 ലെ അമീർ കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിന് വളൻറിയർ സേവനം ചെയ്യാൻ കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചപ്പോൾ ഇവിടത്തെ പ്രബലമായ ഒരു യുവജന സംഘടനയുടെ സഹായത്തോടെ അന്ന് 20 വളൻറിയർമാരെ നൽകിയിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന അധികപേരും ഇന്നും സേവന രംഗത്ത് സജീവമായി ഉണ്ട്. അറബ് ഗെയിംസ്, അമീർ കപ്പ്, അജിയാൽ ഫിലിം ഫെസ്റ്റ്, ഫിഫ വേൾഡ് കപ്പ് ഫാൻ സോൺ, ഡയമണ്ട് ലീഗ്, വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്, ഫിഫ അറബ് കപ്പ് ക്വാളിൈഫയിങ് മാച്ച്, ഇപ്പോൾ ഫിഫ അറബ് കപ്പിലും ഈ സേവനം തുടരുന്നു. ഓരോ വലിയ മേളകൾ കഴിയുമ്പോഴും വിവിധ രാജ്യക്കാരായ നിരവധി ആളുകളുമായി അടുത്തിടപെടാനും അവരുമായി നല്ല സൗഹൃദ ബന്ധം ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നു. 2019ൽ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന വേൾഡ് ഡയമണ്ട് ലീഗിൽ വർക്ഫോഴ്സ് വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചപ്പോൾ അമേരിക്കൻ ലോകചാമ്പ്യൻ ഡാലിയ മുഹമ്മദ് ഉൾപ്പെടെ താരങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായിരുന്നു. ഇപ്പോൾ അറബ് കപ്പിെൻറ സേവനത്തിനിടയിൽ, അടുത്ത ലക്ഷ്യം ഏതൊരു വളൻറിയറെയുംപോലെ 2022 ഫിഫ ലോകകപ്പ് തന്നെയാണ്. മുക്കം സ്വദേശിയായ അഹമ്മദ് ഷാഫി, ഖത്തരി ദിയാറിലാണ് ജോലി ചെയ്യുന്നത്. സന്നദ്ധ പ്രവർത്തന മേഖലകളിൽ സജീവമാണ് ഇദ്ദേഹം.
ഏതൊരു മഹാമേളയുടെയും വിജയം കർമനിരതരായ വളൻറിയർമാരുടെ സേവനമാണ്. ഏഷ്യൻ ഗെയിംസും ഏഷ്യാകപ്പും ലോകചാമ്പ്യൻഷിപ്പും മുതൽ ഫിഫ അറബ് കപ്പ് വരെ ഖത്തർ വേദിയായ എല്ലാ മേളകളിലും നട്ടെല്ലായി മറ്റുരാജ്യക്കാർക്കൊപ്പം മലയാളിക്കൂട്ടങ്ങളുമുണ്ട്. കളിയോടുള്ള ഇഷ്ടംകൊണ്ട് വളൻറിയർ കുപ്പായമണിഞ്ഞവർ. ചിലപ്പോൾ അവർ കളിക്കരികിലാവും. ഒരുപക്ഷേ കളിക്കളത്തിെൻറ ആരവങ്ങളിൽനിന്നും കിലോമീറ്റർ അകലെ 'ലാസ്മൈൽ' പോയൻറിലുമാവും. വർഷങ്ങളായി വിവിധ കായിക മേളകളിൽ സംഘാടന വിജയത്തിനായി പണിയെടുക്കുന്ന വളൻറിയർമാർക്ക് ആദരമാണ് ഈ കോളം. നിങ്ങളുടെ വളൻറിയർ അനുഭവങ്ങൾ 'ഗൾഫ് മാധ്യമ'ത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. വാട്സ്ആപ് 55284913/ ഇ-മെയിൽ qatar@gulfmadhyamam.net.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.