ഷാർജ -ദോഹ വിമാന സർവിസ്​ 18 മുതൽ

ദോഹ: ഷാർജയിൽനിന്ന്​ നേരിട്ട്​ ദോഹയിലേക്കുള്ള വിമാന സർവിസ്​ ജനുവരി 18 മുതൽ പുനരാരംഭിക്കുന്നു. മൂന്നര വർഷത്തെ ഖത്തർ ഉപരോധത്തിന്​ ശേഷം യു.എയിൽ നിന്നുള്ള ആദ്യവിമാനമാണിത്​. തങ്ങളുടെ G 9134 വിമാനം ജനുവരി 18ന്​ ഷാർജയിൽനിന്ന്​ ദോഹയിലേക്ക്​ പറക്കുമെന്ന്​ എയർ അറേബ്യ വെബ്​സൈറ്റിലൂടെ അറിയിച്ചു. യു.എ.ഇ സമയം വൈകീട്ട്​ 4.10ന്​ പുറപ്പെട്ട്​ ഖത്തർ സമയം വൈകീട്ട്​ 4.10ന്​ ദോഹയിൽ എത്തും. തിരിച്ചുള്ള വിമാനം ദോഹയിൽനിന്ന്​ വൈകീട്ട്​ 5.10ന്​ പുറപ്പെട്ട്​ ഷാർജയിൽ വൈകീട്ട്​ 7.10ന്​ ഇറങ്ങും.

യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്പതുമുതൽ തുറന്നിരുന്നു. ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതിനെ തുടർന്നാണിത്​. യു.എ.ഇയിൽനിന്ന്​ ഖത്തറിലേക്കുള്ള വിമാനസർവിസ്​ ആദ്യമായി പ്രഖ്യാപിച്ചത്​ എയർ അറേബ്യ ആണ്​.

ഈജിപ്​്​ത്​ എയർ 18 മുതൽ ഖത്തറിലേക്കുള്ള സർവിസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഖത്തർ എയർവേയ്​സും 18 മുതൽ ഈജിപ്​തിലേക്കുള്ള സർവിസുകൾ തുടങ്ങും​.

സൗദിയിൽനിന്ന്​ ഖത്തറിലേക്കും തിരിച്ചും സൗദിയയും ഖത്തർ എയർവേയ്​സും കഴിഞ്ഞ ദിവസം തന്നെ സർവിസുകൾ തുടങ്ങിക്കഴിഞ്ഞു. ബഹ്​റൈനും തങ്ങളുടെ വ്യോമാതിർത്തി ഖത്തറിനായി തുറന്നിട്ടുണ്ട്​.

Tags:    
News Summary - Sharjah-Doha flight service from 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.