ദോഹ: വിവിധ ഹൈപർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും ഉൾപ്പെടെ പങ്കാളികളാകുന്ന ഖത്തറിലെ ഏറ്റവും വലിയ വാണിജ്യമേളയായ ‘ഷോപ് ഖത്തർ’ എട്ടാമത് പതിപ്പിന് പുതുവർഷത്തിൽ തുടക്കമാകും. ‘യുവർ ഷോപ്പിങ് പ്ലേ ഗ്രൗണ്ട്’ എന്ന പ്രമേയത്തിലാണ് മേള നടക്കുക.
പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, സിറ്റി സെന്റർ മാൾ, ലാൻഡ്മാർക്ക് മാൾ, തവാർ മാൾ, അൽ ഹസം മാൾ, മുശൈരിബ് ഗലേറിയ, ഗൾഫ് മാൾ, അൽ ഖോർ മാൾ, ലഗൂണ മാൾ, യു.ഡി.സി, ദി പേൾ ഖത്തർ എന്നിവയുൾപ്പെടെ 13 മാളുകളാണ് ഷോപ് ഖത്തറിന്റെ പങ്കാളികൾ.
ജനുവരി ഒന്നിന് തുടങ്ങുന്ന മേള ജനുവരി 27 വരെ നീളും. മാളുകൾക്ക് പുറമെ, അന്താരാഷ്ട്ര ബ്രാൻഡുകളും പങ്കാളികളാകും. വമ്പൻ സമ്മാനങ്ങളാണ് മേളയിൽ ഓഫർ ചെയ്യുന്നത്. ഖത്തറിലെ പ്രശസ്ത മ്യൂസിക് ബാൻഡായ റൂഹ് അൽ ഷാർഖിന്റെ പരിപാടിയോടെയാണ് ഷോപ് ഖത്തർ ആരംഭിക്കുക. പ്ലേസ് വെൻഡോം മാളിലാണ് ഉദ്ഘാടനച്ചടങ്ങ്. പ്ലേസ് വെൻഡോമിന്റെ ഡാൻസിങ് ഫൗണ്ടെയ്നുകളിൽ നിർമിച്ച സ്റ്റേജിലാണ് സംഗീത പരിപാടി നടക്കുക.
ഉദ്ഘാടന ദിവസത്തിൽ ആവേശകരമായ പരേഡുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, മറ്റ് പ്രഖ്യാപനങ്ങൾ എന്നിവയുമുണ്ടാകും. ആഡംബര കാറുകൾ, കാഷ് പ്രൈസുകൾ, മറ്റ് ആവേശകരമായ സമ്മാനങ്ങൾ തുടങ്ങിയവയാണ് നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.