ദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിെൻറ വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിച്ചതായി തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ഉപാധ്യക്ഷനും ആഭ്യന്തരമന്ത്രാലയത്തിലെ നിയമവിഭാഗം മേധാവിയുമായ ബ്രിഗേഡിയർ സാലിം സഖർ അൽ മുറൈഖി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടമായ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ നടക്കുന്നതെന്നും വ്യാഴ്ചയോടെ വോട്ടർമാർക്ക് പട്ടിക സംബന്ധിച്ച പരാതികൾ ബോധിപ്പിക്കുന്നതിനും തിരുത്തുന്നതിനുമായി തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെത്താമെന്നും ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ബ്രിഗേഡിയർ അൽ മുറൈഖി പറഞ്ഞു. വോട്ട് ചേർക്കലിനുശേഷം ആഗസ്റ്റ് എട്ട് മുതലായിരുന്നു പരാതികളും തിരുത്തുകളും ബോധിപ്പിക്കാനുള്ള സമയം. ഇത് വ്യാഴാഴ്ചയോടെ അവസാനിപ്പിച്ചു. ഇനി, സൂക്ഷ്മ നിരീക്ഷണത്തിനുശേഷം 22ന് അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിക്കും. സ്വദേശവുമായി ബന്ധപ്പെട്ടും ഒരു മണ്ഡലത്തിൽനിന്ന് മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ചുമുള്ള പരാതികളാണ് അധികവും സമിതിക്ക് മുന്നിലെത്തിയതെന്നും മുറൈഖി ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടികയിലെ തിരുത്തലുകൾ സംബന്ധിച്ച പരാതികൾ ഉന്നയിക്കുന്നത് ഇലക്േട്രാണിക് സംവിധാനം നിലവിലുണ്ടെന്നും ഇത് ഇലക്ട്രൽ ആസ്ഥാനവുമായും തെരഞ്ഞെടുപ്പ് സമിതി ആസ്ഥാനവുമായും നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന പരാതികൾ ഉടനടി സമിതി പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സമിതിക്ക് മുമ്പാകെ ലഭിച്ച പരാതികളെല്ലാം പരിഹരിച്ചതായും അപേക്ഷകർക്ക് സ്ഥിരീകരിച്ച സന്ദേശങ്ങൾ ഉടൻ അയച്ചുതുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.