ദോഹ: ഖത്തറിലെ സ്കൂൾ വിദ്യാർഥികൾക്കായി 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'സ്പീക്ക് അപ്പ് ഖത്തർ' പ്രസംഗ മത്സരത്തിന് ഇന്നുകൂടി രജിസ്റ്റർ ചെയ്യാം. ജൂൺ 25ന് ഒന്നാം റൗണ്ടും ജൂലൈ രണ്ടിന് ഫൈനലുമായി നടക്കുന്ന മത്സരത്തിന് പങ്കെടുക്കുന്നവർ തിങ്കളാഴ്ച രാത്രി 10 മണിക്കു മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്.
രണ്ടു വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമായാണ് മത്സരം. ആറു മുതൽ എട്ടു വരെ ക്ലാസുകളിലുള്ളവർ സ്ട്രീം ഒന്ന് വിഭാഗത്തിലും ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലുള്ളവർ സ്ട്രീം രണ്ടു വിഭാഗത്തിലുമാണ് മത്സരിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഖത്തർ ഐഡി കാർഡും സ്കൂളിെൻറ പേരും 55373946 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. കൂടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള മത്സരാർഥിയുടെ ഏതെങ്കിലും വിഷയത്തിലുള്ള പ്രസംഗത്തിൻെറ വിഡിയോയും അയക്കണം.
ഇംഗ്ലീഷ് വിഭാഗത്തിൽ മത്സരിക്കുന്നവർ ഇംഗ്ലീഷിലുള്ളതും അല്ലാത്തവർ മലയാളത്തിലുമുള്ള വിഡിയോയുമാണ് അയക്കേണ്ടത്. പ്രഗല്ഭർ അടങ്ങിയ ജഡ്ജസാവും മത്സരവിജയികളെ കണ്ടെത്തുക. ഇരു വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസ് അടക്കം വൻസമ്മാനങ്ങൾ കാത്തിരിക്കുന്നു.കുട്ടികൾ നേരിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.