ദോഹ: അറിവും വാക്ചാതുര്യവും ചടുലമായ അവതരണങ്ങളുമായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'സ്പീക്ക് അപ്പ് ഖത്തർ' പ്രസംഗ മത്സരത്തിെൻറ പ്രാഥമിക റൗണ്ട്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി ജൂനിയർ സീനിയർ തലത്തിൽനിന്ന് 60ഓളം വിദ്യാർഥികളാണ് 'സ്പീക്ക് അപ്പ് ഖത്തറിെൻറ' ആദ്യ റൗണ്ടിൽ മാറ്റുരച്ചത്. രാജ്യത്തെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
കണ്ടുശീലിച്ച പ്രസംഗ മത്സരങ്ങളുടെ രൂപഭാവങ്ങളൊന്നുമില്ലാതെ കോവിഡ് കാലം മാറ്റിപ്പണിത പുതു ശൈലികളിലായിരുന്നു മത്സരം. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ മത്സരാർഥികൾ തങ്ങളുടെ സമയത്ത് ചേർന്നപ്പോൾ ജഡ്ജിങ് പാനൽ മറ്റൊരിടത്തുനിന്നും മത്സരത്തിെൻറ വിധി നിർണയിച്ചു. ആറുമുതൽ എട്ട് വരെ ക്ലാസുകളിലുള്ളവർ സ്ട്രീം ഒന്ന് വിഭാഗത്തിലും ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലുള്ളവർ സ്ട്രീം രണ്ട് വിഭാഗത്തിലുമാണ് മത്സരിച്ചത്. രാവിലെ മലയാള വിഭാഗവും ഉച്ചകഴിഞ്ഞ് ഇംഗ്ലീഷ് വിഭാഗത്തിലുമായി മത്സരം നടന്നു.
മാതാപിതാക്കൾ, സമൂഹ മാധ്യമങ്ങൾ: സാധ്യതകളും വെല്ലുവിളികളും, എന്തുകൊണ്ട് ഞാൻ ഖത്തർ ഇഷ്ടപ്പെടുന്നു, കോവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങി വിവിധ വിഷയങ്ങളിലാണ് മത്സരം നടന്നത്. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ പിന്നീട് അറിയിക്കും. അഞ്ഞൂറോളം അപേക്ഷകളിൽനിന്നാണ് പ്രാഥമിക റൗണ്ടിലേക്ക് 60 പേരെ തിരഞ്ഞെടുത്തത്. ഇവരാണ് വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പങ്കെടുത്തത്.
'മത്സരത്തിൽ പങ്കെടുത്തവരെല്ലാം മികച്ച നിലവാരം പുലർത്തി. ഓരോ മത്സരാർഥിയും തങ്ങളുടെ വിഷയത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗഹനമായി തന്നെ അവതരിപ്പിച്ചപ്പോൾ വിധികർത്താവ് എന്ന നിലയിൽ ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കൽ ബുദ്ധിമുട്ടായിരുന്നു.
മുൻനിരയിലെത്തുന്ന ഏതാനും പേർ മാത്രമാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ എങ്കിലും, പ്രാഥമിക റൗണ്ടിൽ എല്ലാവരും നന്നായി തന്നെ പങ്കെടുത്തു. എല്ലാവർക്കും നല്ല ഭാവി ആശംസിക്കുന്നു. പുതുതലമുറക്ക് നല്ലൊരു അവസരമൊരുക്കിയ 'ഗൾഫ് മാധ്യമത്തിനും' അഭിനന്ദനങ്ങൾ'
'നല്ല ആത്മവിശ്വാസവും ധൈര്യവുമുള്ളവരാണ് പുതു തലമുറ. അവതരണത്തിലും അവർ മിടുക്കരാണ്. 'സ്പീക്ക് അപ് ഖത്തർ' മത്സരവും വിദ്യാർഥികളുടെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.വിഷയാധിഷ്ഠിതമായി തന്നെ കുട്ടികൾ മത്സരത്തെ സമീപിച്ചപ്പോൾ വിധിനിർണയവും വിഷമകരമായി.
ഹോംവർക്ക് ചെയ്തുതന്നെയാണ് ഏറെ പേരും മത്സരത്തിൽ പങ്കെടുത്തത്. ഇത്തരം മത്സരങ്ങൾ പുതുതലമുറക്ക് പ്രചോദനവും പ്രോത്സാഹനവുമായി മാറും. എല്ലാവർക്കും വിജയാശംസകൾ'
'ഭാവിതലമുറയിലെ പ്രഭാഷകരുടെ മത്സരം വിലയിരുത്താനായത് നല്ലൊരു അനുഭവമായിരുന്നു.മത്സരത്തിന് തിരഞ്ഞെടുത്ത വിഷയങ്ങൾ കാലികപ്രധാന്യമുള്ളവയായിരുന്നു. പ്രതീക്ഷകൾക്കപ്പുറത്തെ പ്രകടനവുമായി വിദ്യാർഥികളും ഞെട്ടിച്ചു.
ആത് മവിശ്വാസത്തോടെയാണ് ഓരോരുത്തരും വേദിയിലെത്തിയത്. ഭാഷാശേഷിയും നിലവാരം പുലർത്തി. ജൂനിയർ വിഭാഗം വിദ്യാർഥികളുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പങ്കെടുത്തവർക്കെല്ലാം അഭിനന്ദനങ്ങൾ'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.