ദോഹ: ഗൾഫ് യാത്രക്കാർക്ക് വിലക്കു പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ചുവടുമാറ്റി ശ്രീലങ്ക. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ജൂെെല ഒന്നു മുതൽ 13 വരെ രാജ്യത്തേക്ക് പ്രവേശനാനുമതിയില്ലെന്ന് പ്രഖ്യാപിച്ച ലങ്ക, ബുധനാഴ്ച തീരുമാനം മാറ്റി.
ചില നിയന്ത്രണങ്ങളോടെ ഇവർക്ക് രാജ്യത്ത് പ്രവേശിക്കാമെന്നാണ് ശ്രീലങ്കൻ വ്യോമയാന മന്ത്രാലയത്തിൻെറ പുതിയ അറിയിപ്പ്. യാത്രക്ക് 96 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധനാ ഫലം, നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ എന്നിവക്ക് വിധേയമായി രാജ്യത്ത് പ്രവേശിക്കാം. ഖത്തറിനു പുറമെ, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങൾക്കാണ് പുതിയ നിയന്ത്രണം.
ഈ മേഖലയിൽനിന്നുള്ള യാത്രക്കാരിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് സർക്കാർ വക്താവ് അറിയിച്ചു. തിങ്കളാഴ്ച ഇത്തരത്തിൽ 110 പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്തതായി ശ്രീലങ്കൻ വാർത്ത വിനിമയ മന്ത്രി കെഹ്ലിയ റാംബുകേല അറിയിച്ചു. ജൂലൈ ഒന്നു മുതൽ 13ന് അർധരാത്രി വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.