22019-20 സീസണിലെ ക്യു.എൻ.ബി സ്​റ്റാർസ് ലീഗ് കിരീടവുമായി ദുഹൈൽ ക്ലബ്

സ്​റ്റാർസ്​ ലീഗ് കിരീടം: ദുഹൈൽ ക്ലബിന് അഭിനന്ദനപ്രവാഹം

ദോഹ: 2019-20 സീസണിലെ ക്യു.എൻ.ബി സ്​റ്റാർസ്​ ലീഗ് ജേതാക്കളായ അൽ ദുഹൈൽ ക്ലബിന് അഭിനന്ദനപ്രവാഹം.ഏഴാം തവണയാണ്​ ദുഹൈൽ ഖത്തർ സ്​റ്റാർസ്​ ലീഗ് കിരീടം സ്വന്തമാക്കുന്നത്​.നിരവധി പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ ടീമിന്​ അഭിനന്ദനവുമായി രംഗത്തെത്തി.ക്ലബിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറും ഫിഫ ഫസ്​റ്റ് വൈസ്​ പ്രസിഡൻറുമായ ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.

ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് അയച്ച സന്ദേശത്തിലാണ് ദുഹൈൽ ക്ലബിന് അഭിനന്ദനങ്ങൾ അറിയിച്ചത്.

ദുഹൈൽ ക്ലബി​െൻറ കിരീടവിജയത്തിനായി പരിശ്രമിച്ച താരങ്ങൾക്കും ടെക്നിക്കൽ ജീവനക്കാർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുകയാണെന്ന് ക്ലബ് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി പറഞ്ഞു.

പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പായുള്ള അമീർ കപ്പ് സെമിഫൈനൽ, എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് മത്സരങ്ങൾ എന്നിവയിലാണ് ക്ലബി​െൻറ ശ്രദ്ധയെന്നും ദൈവാനുഗ്രഹമുണ്ടെങ്കിൽ ഭാവിയിലും ടീം വലിയ വിജയങ്ങൾ കരസ്ഥമാക്കുമെന്നും ശൈഖ് ഖലീഫ ആൽഥാനി ശുഭാപ്തി പ്രകടിപ്പിച്ചു.

ക്യു.എൻ.ബി സ്​റ്റാർസ്​ ലീഗി​െൻറ ഈ സീസണിലെ ജേതാക്കളായ ദുഹൈൽ ക്ലബി​െൻറ എല്ലാ ബോർഡ് അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് ഖത്തർ സ്​റ്റാർസ്​ ലീഗ് സി.ഇ.ഒ ഹാനി താലിബ് ബല്ലാൻ പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിലും ക്യു.എസ്.എൽ േപ്രാട്ടോകോൾ നടപ്പാക്കുന്നതിലും എല്ലാ സ്​റ്റാഫുകളുടെയും താരങ്ങളുടെയും ക്ലബുകളുടെയും പ്രഫഷനലിസത്തെയും അച്ചടക്കത്തെയും പ്രശംസിക്കുന്നുവെന്നും ഹാനി ബലാൻ വ്യക്തമാക്കി.

മികച്ച താരം: അന്തിമ പട്ടികയിൽ അക്രം അഫീഫ്, യാസിൻ ബ്രാഹിമി, പോളോ എഡ്മിൽസൺ

2019–2020 സീസണിലെ മികച്ച താരത്തെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടികയിൽ അൽ സദ്ദി​െൻറ അക്രം അഫീഫ്, റയ്യാൻ ക്ലബി​െൻറ യാസിൻ ബ്രാഹിമി, ദുഹൈൽ ക്ലബി​െൻറ പോളോ എഡ്മിൽസൺ എന്നിവർ ഇടംപിടിച്ചു.

മികച്ച പരിശീലകനെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടികയിൽ അൽ ഗറാഫ ടീമി​െൻറ പരിശീലകനായ സ്ലാവിസ യൊകാനോവിച്, അൽ സദ്ദി​െൻറ സാവി ഹെർണാണ്ടസ്​, റയ്യാൻ പരിശീലകനായ ഡീഗോ അഗ്വിറേ എന്നിവർ ഇടംനേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.