ദോഹ: കോവിഡ്-19 വൈറസ്ബാധ കൂടുന്ന പശ്ചാത്തലത്തിലും ഖത്തര്‍ സ്റ്റോക്ക്് എക്സ്ചേഞ്ചിന െ പ്രശ്നം ഇതുവരെ ഗൗരവമായി ബാധിച്ചിട്ടില്ലെന്ന് എക്സ്ചേഞ്ച് ലിസ്റ്റിങ് ഡയറക്ട ര്‍ അബ്ദുല്‍ അസീസ് അല്‍ ഇമാദി പറഞ്ഞു. കോവിഡ്-19 ബാധയിൽ ലോക സാമ്പത്തിക രംഗം താഴേക്ക് പ ോയിട്ടുണ്ട്. അതിെൻറ ഭാഗമായി ലോക സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഖത്തര്‍ സ്റ്റോക്ക്് എക്സ്ചേഞ്ചിനെ വലിയ രൂപത്തിൽ ബാധിച്ചിട്ടില്ല. കാര്യങ്ങള്‍ ഉടന്‍ ശരിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് നിരവധി പ്രാദേശിക കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഖത്തര്‍ ൈട്രബ്യൂണ്’പത്രമാണ് ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പ്രാദേശിക കമ്പനികള്‍ ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പല കമ്പനികളുടെയും ഫയലുകള്‍ വ്യത്യസ്ത ഘട്ടങ്ങളിലാണുള്ളത്. ലിസ്റ്റ് ചെയ്യാന്‍ അപേക്ഷ നൽകിയാല് ഏകദേശം ഒരുവര്‍ഷമെങ്കിലും പ്രസ്തുത നടപടിക്രമങ്ങൾക്ക് കാലതാമസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷ ലഭിച്ചതില്‍ ചില ഫയലുകള്‍ ലിസ്റ്റിങ്ങിെൻറ അവസാന ഘട്ടത്തിലാണുള്ളത്. അവ തയാറാകുന്നതോടെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഈ കമ്പനികളെ സ്വാഗതം ചെയ്യും.
രാജ്യത്തെ നിരവധി കുടുംബ വ്യവസായ സ്ഥാപനങ്ങള്‍ പൊതുഓഹരികള്ക്കായി താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഇമാദി പറഞ്ഞു. ഇത്തരം കുടുംബ സ്ഥാപനങ്ങളില്‍ ചിലത് ലിസ്റ്റിങ് നടപടികളുടെ അവസാനഘട്ടത്തിലാണ്. കുടുംബ വ്യവസായ സ്ഥാപനങ്ങളുടെ ഉടമകളുമായി എക്സ്ചേഞ്ച് പ്രതിനിധികള്‍ വെവ്വേറെ സംസാരിച്ചിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മികച്ച ബോധവത്കരണ പരിപാടികളാണ് നടപ്പാക്കുന്നത്. കുടുംബ വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് മികച്ച പ്രതികരണങ്ങളാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. ചിലപ്പോള്‍ ഇത്തരം കമ്പനികള്‍ രംഗത്തുവരാന്‍ കുറച്ചു സമയമെടുക്കുമെങ്കിലും അവയില്‍ ചിലതെങ്കിലും ലിസ്റ്റില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.