ദോഹ: സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഖത്തർ തുടരും. ഇക്കാര്യത്തിൽ ക്രിയാത്മകമായ രീതിയില്‍ ചുവടുകള്‍ വെക്കുന്നതിനുള്ള വഴികള്‍ ആരായുന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ തുടര്‍ന്നും സഹകരിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ഉൽയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി പറഞ്ഞു. സിറിയന്‍ വിപ്ലവത്തിെൻറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നാഷനല്‍ കോളിഷന്‍ ഫോര്‍ സിറിയന്‍ െറവലൂഷനറിയും പ്രതിപക്ഷ സംഘങ്ങളും സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സിറിയന്‍ വിപ്ലവത്തിെൻറ പത്താം വാര്‍ഷികം ഒരു ദശാബ്ദക്കാലമായി സിറിയന്‍ ഭരണകൂടം തുടരുന്ന അതിക്രമങ്ങളെയും ഭയാനകതയെയും അനന്തരഫലങ്ങളെയും കുറിച്ച് ലോകത്തെ ഓര്‍മപ്പെടുത്തുന്നുവെന്നും ശൈഖ ഉൽയ പറഞ്ഞു. സിറിയയിലെ ദുരന്ത മാനുഷിക സാഹചര്യം ഏറെ വലുതാണ്. സംഘര്‍ഷ സാഹചര്യമല്ലാതെ മറ്റൊന്നും അറിയാത്ത ഒരു തലമുറ കുട്ടികള്‍ അവിടെ വളരുന്നുണ്ട്. ഇത് ഏെറ വേദനജനകമാണ്. യുദ്ധത്തിെൻറ നാശത്തെ അതിജീവിച്ചവര്‍ നിരന്തരമായ നിയമലംഘനങ്ങള്‍ നേരിടുകയാണ്. ദാരിദ്ര്യ സൂചികയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് സിറിയ. സിറിയയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നൽകുന്നതില് മുന്‍നിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരെ നിയമപരമായും ധാര്‍മികമായും നേരിടാനുള്ള ഖത്തറിെൻറ പ്രതിബദ്ധത അവര്‍ എടുത്തുപറഞ്ഞു.
സിറിയന്‍ അതിക്രമങ്ങളില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ ഏറ്റവും മോശമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണത്തിനും വിചാരണക്കും സഹായിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ സംവിധാനം സ്ഥാപിക്കുന്നതിനും ഐക്യരാഷ്ട്ര പൊതുസഭ പ്രമേയം പാസാക്കി. ഇക്കാര്യത്തിൽ ഖത്തര്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. നിലവില്‍ അന്താരാഷ്ട്ര നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് സിറിയയില്‍ നടക്കുന്നത്. അക്രമത്തിലൂടെ പ്രതിസന്ധി പരിഹരിക്കാനാവില്ല. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമേ സിറിയന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നേടാനും രാജ്യത്തിെൻറ ഐക്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുമാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പെടെയുള്ള ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ ആവശ്യമാണ്. തടവുകാരുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ശൈഖ ഉൽയ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.