രാജ്യത്ത്​ ടാ​​ക്സി നി​​ര​​ക്ക് കൂട്ടി

ദോ​​ഹ: ക​​ർ​​വ ടാ​​ക്സി​​ക​​ളു​​ടെ മി​​നി​​മം ചാ​​ർ​​ജ് വ​​ർ​​ധ​​ന​​ക്ക്​ പു​​റ​​മെ കി​​ലോ​​മീ​​റ്റ​​ർ നി​​ര​​ക്കി​​ലും വ​​ർ​​ധ​​ന പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു. പു​​തു​​ക്കി​​യ യാ​​ത്രാ നി​​ര​​ക്കു​​ക​​ൾ പ്ര​​കാ​​രം മി​​നി​​മം ടാ​​ക്സി നി​​ര​​ക്ക് 10 ഖ​​ത്ത​​ർ  റി​​യാ​​ൽ ത​​ന്നെ​​യാ​​യി തു​​ട​​രും. എ​​ന്നാ​​ൽ, ഇ​​തോ​​ടൊ​​പ്പം ടെ​​ക്നോ​​ള​​ജി സ​​ർ​​വീ​​സ് ചാ​​ർ​​ജാ​​യി ഒ​​രു റി​​യാ​​ൽ പു​​തി​​യ​താ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​തോ​​ടെ മി​​നി​​മം നി​​ര​​ക്ക് 11 റി​​യാ​​ലാ​​യി ഉ​​യ​​ർ​​ന്നു.

ദോ​​ഹ​​യ്ക്കു​​ള്ളി​​ൽ പ​​ക​​ൽ യാ​​ത്ര​​യ്ക്ക് കി​​ലോ​​മീ​​റ്റ​​ർ നി​​ര​​ക്ക് 1.20 റി​​യാ​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് 1.60 റി​​യാ​​ലാ​​യി ഉ​​യ​ർ​​ത്തി. ദോ​​ഹ​​യി​​ൽ രാ​​ത്രി യാ​​ത്ര​​യ്ക്ക് കി​​ലോ​​മീ​​റ്റ​​ർ നി​​ര​​ക്ക് 1.80 റി​​യാ​​ലി​​ൽ നി​​ന്ന് 1.90 റി​​യാ​​ലാ​​യി കൂട്ടി. ദോ​ഹ​​യ്ക്കു പു​​റ​​ത്ത് കി​​.മീ​​റ്ററിന്​ 1.90 റി​​യാ​​ലാ​​ണു പ​​ക​​ൽ, രാ​​ത്രി സ​​മ​​യ​​ങ്ങ​​ളി​​ലെ നി​​ര​​ക്ക്. എ​​യ​​ർ​​പോ​​ർ​​ട്ട് പി​​ക്ക്അ​​പ് അ​​ടി​​സ്ഥാ​​ന നി​​ര​​ക്ക് 25 റി​​യാ​​ലാ​​യി തു​​ട​​രും. 15 മി​​നി​​റ്റ് നേ​​ര​​ത്തേ​​ക്ക് വെ​​യ്റ്റി​​ങ് ചാ​​ർ​​ജ്  എ​​ട്ടു റി​​യാ​​ലാ​​ണ്. ടെ​​ലി​​ഫോ​​ൺ ബു​​ക്കി​​ങ് നി​​ര​​ക്ക് ദോ​​ഹ​​ക്കു​​ള്ളി​​ൽ നാ​​ലു റി​​യാ​​ലി​​ൽ നി​​ന്ന് അ​​ഞ്ചു റി​​യാ​​ലാ​​യി  വ​​ർ​​ധി​​ച്ചു. 

Tags:    
News Summary - taxi-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.