ദോഹ: കോവിഡ്-19 മുൻകരുതലുകളോടെ അൽ സൈലിയ സെൻട്രൽ മാർക്കറ്റിൽ ലേലത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നൽകി. 50 ശതമാനം ശേഷിയിൽ മാത്രമേ ലേലത്തിന് അനുമതിയുണ്ടായിരിക്കുകയുള്ളൂവെന്ന് മന്ത്രാലയത്തിലെ ഒക്യുപേഷനൽ ഹെൽത്ത് വിഭാഗം മേധാവി ഡോ. മുഹമ്മദ് അലി മുഹമ്മദ് അൽ ഹജ്ജാജ് പറഞ്ഞു. ലേല നടപടികൾ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന് ലേല ഹാളിൽ എല്ലാ സുരക്ഷ മുൻകരുതലുകളും നടപ്പാക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
സെൻട്രൽ മാർക്കറ്റിലെ എല്ലാ കച്ചവടക്കാരും കോവിഡ്-19 മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തും. എല്ലാവരും മാസ്കും കൈയുറകളും ധരിക്കണം. ശരീര താപനില 37 ഡിഗ്രിയിൽ കവിയരുത്. ഇഹ്തിറാസ് ആപ്പിലെ നിറം പച്ചയായിരിക്കണം. സെൻട്രൽ മാർക്കറ്റിലെത്തുന്ന കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കുമായി സുരക്ഷ നിർദേശങ്ങൾ പ്രദർശിപ്പിക്കും. വിവിധ കാറ്റഗറിയിലുള്ള ലേലത്തിനായി പ്രത്യേകം ടൈം സ്ലോട്ടുകളാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ബാരിയറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.