താപനില വീണ്ടും കുറയും; മഴക്ക് സാധ്യത

ദോഹ: നവംബറിൽ താപനില കുറയുമെന്നും മഴക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ചിനുശേഷം ഇടിമിന്നലോടുകൂടി ഏറ്റവും കൂടുതൽ മഴ നവംബറിൽ ലഭിക്കാനിടയുണ്ട്​. വടക്കു പടിഞ്ഞാറൻ ദിശയിലായിരിക്കും കാറ്റ് വീശുകയെന്നും അധികൃതർ വ്യക്തമാക്കി. ശരത്കാല സീസണിലെ മൂന്നാമത്തേതും അവസാനത്തേതുമായി അറിയപ്പെടുന്ന നവംബർ ശൈത്യകാലത്തിന് തൊട്ടുമുമ്പുള്ള മാസമാണ്.

പ്രീ വിൻറർ മാസത്തിൽ അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.നവംബറിൽ അന്തരീക്ഷ താപനില പ്രതിദിനം ശരാശരി 24.7 ഡിഗ്രി സെൽഷ്യസായിരിക്കും. കഴിഞ്ഞ മാസം ഇത് 29.7 ഡിഗ്രി സെൽഷ്യസായിരു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.