ദോഹ: അലി ബിൻ അബ്ദുല്ല ഇൻറർസെക്ഷനിൽ ജനുവരി 17 ഞായറാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. അൽകൂത്ത് ഫോർട്ട് ഇൻറർസെക്ഷനിൽനിന്ന് അൽ മിർഖാബ് റൗണ്ട്എബൗട്ടിലേക്കും തിരിച്ചുമുള്ള പാതകളാണ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിെൻറ സഹകരണത്തോടെ അടച്ചിടുക. ദോഹ സെൻട്രൽ ഡെവലപ്മെൻറ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ പ്രോജക്ട്-പാക്കേജ് 3ൽ ഉൾപ്പെടുന്ന ഗ്രാൻഡ് ഹമദ് സ്ട്രീറ്റ്, അലി ബിൻ അബ്ദുല്ല സ്ട്രീറ്റ് എന്നിവയുടെ നവീകരണ, വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.
അലി ബിൻ അബ്ദുല്ല സ്ട്രീറ്റിൽനിന്നുള്ളവർ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽനിന്നും യു-ടേൺ എടുത്തോ അല്ലെങ്കിൽ സമാന്തര പാതകൾ ഉപയോഗിച്ചോ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തണം. ഗതാഗത നിയന്ത്രണത്തോടനുബന്ധിച്ച് അടയാളങ്ങളും സിഗ്നലുകളും പദ്ധതി പ്രദേശത്ത് സ്ഥാപിക്കുമെന്നും ൈഡ്രവർമാർ വേഗപരിധി പാലിച്ച് സുരക്ഷക്ക് മുൻഗണന നൽകി ൈഡ്രവ് ചെയ്യണമെന്നും അശ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.