ദോഹ: അൽദായേൻ മുനിസിപ്പാലിറ്റിയിലെ അൽസഖമയിലും വാദി ലുസൈലിലും പുതിയ രണ്ട് പാർക്കുകൾ കൂടി തുറന്നു.മുനിസിപ്പാലിറ്റി പരസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് പാർക്സ് വകുപ്പിന് കീഴിലാണിത്. അൽസഖമ പാർക്ക് ആകെ 6,250 സ്ക്വയർ മീറ്ററിലാണുള്ളത്.
2240 സ്ക്വയർ മീറ്റർ പുൽപ്രദേശമാണ്. 16 പാംമരങ്ങളുമുണ്ട്. ഒരു കഫറ്റീരിയയും കളിസ്ഥലവും പാർക്കിലുണ്ട്. 8,370 സ്ക്വയർ മീറ്ററിലാണ് വാദിലുസൈൽ പാർക്കുള്ളത്. 2360 സ്ക്വയർ മീറ്റർ പച്ചപ്പുൽ പ്രദേശമാണ്.17 പാംമരങ്ങൾ ഉണ്ട്. ഒരു ഫുട്ബാൾ മൈതാനവും ബാസ്കറ്റ്ബാൾ കോർട്ടുമുണ്ട്.കഫറ്റീരിയയും കളിസ് ഥലവും ഈ പാർക്കിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.