ദോഹ: അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളം ഖത്തറിൽ നിന്നും മാറ്റിസ്ഥാപിക്കാൻ പദ്ധതിയില്ലെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ജോസഫ് വോടെൽ അറിയിച്ചു.ഖത്തറിൽ നിന്നും വ്യോമതാവളം മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എ ന്നാൽ ഏത് േസ്രാതസ്സിൽ നിന്നാണ് അത് വന്നതെന്ന് അറിയില്ലെന്നും ജനറൽ വോടെൽ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരായ അന്താരാഷ്ട്ര സഖ്യത്തിന് ഖത്തർ നൽകുന്ന പിന്തുണക്ക് നന്ദി രേഖപ്പെടുത്തിയ ജന റൽ, ഖത്തറുമായുള്ള സഹകരണം തുടരാനാണ് അമേരിക്കയുടെ തീരുമാനമെന്നും സൂചിപ്പിച്ചു. മേഖലയിലെ അമേരിക്കയുടെ ഏറ്റവും നല്ല സഹകരണ ശക്തിയാണ് ഖത്തർ. മേഖലയിലെ ആശങ്കകൾ സുരക്ഷയെ ബാ ധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുന്നതിന് ഖത്തറുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. തുർക്കിയിലെ ഇൻകിർലിക് വ്യോമതാവളം അടച്ചുപൂട്ടുമെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം ഭീകരവാദ ത്തിനെതിരായ അന്താരാഷ്ട്ര സഖ്യത്തിലെ പ്രധാന പങ്കാളിയാണ് തുർക്കിയെന്നും ജനറൽ വോടെൽ വ്യക്ത മാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.