ദോഹ: ഉരീദു ദോഹ മാരത്തണിന്റെ ഭാഗമായി നടന്ന വെർച്വൽ മാരത്തണിൽ 'സ്കിയ ഖത്തറും' പങ്കാളികളായി. കഴിഞ്ഞ 32 വർഷക്കാലമായി ഖത്തറിലെ ജീവകാരുണ്യം സാമൂഹിക സേവന, കായിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘമാണ് സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ എന്ന സ്കിയ.
ആസ്പയർ പാർക്കിൽ നടന്ന മാരത്തൺ മത്സരം പ്രസിഡന്റ് അബ്ദുൽ ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ അറബ് കപ്പിന് വളന്റിയർ സേവനംചെയ്ത സ്കിയ അംഗങ്ങളെ അദ്ദേഹം അനുമോദിച്ചു.അറുപതോളം പേർ പങ്കെടുത്ത ആവേശകരമായ അഞ്ചു കി.മീറ്റർ മാരത്തണിൽ നാസിം കൊല്ലം ഒന്നാമതായി ഫിനിഷ് ചെയ്തു. വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. സ്പോർട്സ് കൺവീനർ സഹീർ, ഫാറൂഖ് സമദ്, അബ്ദുൽ അസീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.