ദോഹ: മിന ഡിസ്ട്രിക്ടിലെ വലിയ ചുമരുകളിൽ ലോകപ്രശസ്ത കലാകാരന്മാരുടെ മ്യൂറൽ പെയിന്റിങ്ങുകളും കലാ പ്രദർശനങ്ങളുമായി പഴയ ദോഹ തുറമുഖത്ത് വേൾഡ് വൈഡ് വാൾസ് ഫെസ്റ്റിവൽ. നവംബർ 26ന് തുടങ്ങിയ ഫെസ്റ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ തങ്ങളുടെ രചനകളാൽ സമ്പന്നമാക്കുകയാണ് മിനയിലെ ചുമരുകൾ. ‘പൗ, വൗ’ എന്ന പേരിൽ പ്രസിദ്ധമായ ഫെസ്റ്റിവൽ ഡിസംബർ രണ്ട് വരെ തുടരും. മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി ഇത് രണ്ടാം തവണയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്.
2010ൽ ഹോങ്കോങ്ങിൽ ജാസ്പർ വോങ് ആണ് വേൾഡ് വൈഡ് വാൾഡ്സ് ഫെസ്റ്റിവൽ സ്ഥാപിച്ചത്. ഒരാഴ്ച നീണ്ട ഫെസ്റ്റിവൽ വലിയ വിജയമായതിന് പിന്നാലെയാണ് തുടർമേളകൾ സംഘടിപ്പിച്ച് വരുന്നത്. നഗര സൗന്ദര്യവത്കരണവും സാമൂഹിക സംസ്ഥാപനവും ലക്ഷ്യമിട്ട് ലോകമെമ്പാടുമുള്ള 25ലധികം നഗരങ്ങളിൽ ഇതുവരെയായി ഫെസ്റ്റിവൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.