ദോഹ: വയനാട് ദൂരന്തബാധിതരുടെ പുനരധിവാസമുൾപ്പെടെയുള്ള പദ്ധതികൾക്കായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ പുനരധിവാസ നിധിയിലേക്ക് ഖത്തറിൽനിന്നുള്ള ഒ.ഐ.സി.സി ഇൻകാസ്, യൂത്ത് വിങ് എന്നിവർ സംയുക്തമായി സമാഹരിച്ച ആദ്യഗഡു തുക കൈമാറി.
വയനാട് ദുരന്തത്തിന്റെ കെടുതികളനുഭവിക്കുന്ന സഹജീവികൾക്കുള്ള സഹായങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ദുരന്തബാധിതർക്ക് കൈത്താങ്ങായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ഒപ്പമുണ്ടാകുമെന്നും പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. 2016 വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് രാഹുൽ ഗാന്ധി എം.പിയുടെ നിർദേശാനുസരണം 12 വീടുകൾ നിർമിച്ചുനൽകിയത് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.