ദോഹ: ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് ഫിഫി ട്രേഡിങ് 10 വിമാനടിക്കറ്റുകൾ നൽകും. ഖത്തറിലെ ഉപഭോക്തൃ ഉൽപന്ന വിപണനരംഗത്തെ പ്രമുഖരാണ് ഫിഫി ട്രേഡിങ്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് നാടണയാൻ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും ഇതിനായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ഫിഫി ട്രേഡിങ് മാനേജിങ് ഡയറക്ടർ സാജിദ് പാലാച്ചിയിൽ പറഞ്ഞു. ഖത്തറിലെ മൊത്ത വിപണനരംഗത്തെ പ്രശസ്തരാണ് ഫിഫി.
ഇന്ത്യ, ചൈന, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ടാണ് കമ്പനി ഉൽപന്നങ്ങൾ എത്തിക്കുന്നത്. മറ്റുള്ളവർക്ക് നൽകാനാകാത്ത നിരക്കിൽ ഉത്പന്നങ്ങൾ നൽകുന്നതോടൊപ്പം കൃത്യമായ ഡെലിവറിയും ആകർഷകമായ ഫെസിലിറ്റീസും ഫിഫിയുടെ പ്രത്യേകതകളാണ്. നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി ഒരുക്കിയ പദ്ധതിയാണ് ‘വിങ്സ് ഒാഫ് കംപാഷൻ’.
ദിനംതോറും പദ്ധതിയുമായി സഹകരിക്കാൻ ഉദാരമനസ്കർ എത്തുകയാണ്. ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത് യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട അർഹർക്കാണ് പദ്ധതിയിലൂടെ സൗജന്യവിമാനടിക്കറ്റ് നൽകുക.
കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്.
നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഖത്തറിൽ 00974 5509 1170 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.