പെൺകുട്ടികൾക്കുള്ള പ്രഥമ ടെക്നിക്കൽ ഹൈസ്​കൂൾ സെപ്​റ്റംബറിൽ

ദോഹ: പെൺകുട്ടികൾക്കായുള്ള രാജ്യത്തെ പ്രഥമ ടെക്നിക്കൽ ഹൈസ്​കൂൾ സെപ്​റ്റംബറിൽ പ്രവർത്തനമാരംഭിക്കും. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.ഖത്തരികളായ പെൺകുട്ടികൾക്കും ഖത്തരി മാതാക്കൾക്ക് ജനിച്ച പെൺകുട്ടികൾക്കും ഖത്തറിൽ ജനിച്ചവർക്കും പ്രവേശനമുണ്ടെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 90 വിദ്യാർഥിനികൾക്കാണ്​ സ്​കൂളിൽ പ്രവേശനം. ഖത്തറിലെ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ വികാസത്തിന് പുതിയ ടെക്നിക്കൽ ഹൈസ്​കൂൾ വലിയ പങ്ക് വഹിക്കും. രാജ്യത്തി െൻറ വളർച്ചയിലും പുരോഗതിയിലും ഖത്തരി വനിതകളുടെ സംഭാവന വർധിപ്പിക്കുന്നതിലും സ്​കൂളി െൻറ പങ്ക് വലുതായിരിക്കും.

പ്രാദേശിക തൊഴിൽ വിപണിയിലേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ യോഗ്യതയുള്ള വനിതാ കേഡർമാരുടെ ഒഴിവ് നികത്തുക, വനിതകളുടെ സാങ്കേതിക കഴിവുകളെ ഉയർത്തുക, തൊഴിൽ രംഗത്ത് സ്​ത്രീ-പുരുഷ സമത്വം സൃഷ്​ടിക്കുക, സാങ്കേതികരംഗങ്ങളിൽ ഖത്തരി വനിതകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സ്​കൂൾ സ്​ഥാപിച്ചിരിക്കുന്നത്.ഒമ്പതാം തരത്തിൽ മികച്ച വിജയം കരസ്​ഥമാക്കിയ വിദ്യാർഥിനികൾക്കാണ് പ്രവേശന യോഗ്യത.

സ്​കൂളിലേക്കുള്ള പ്രവേശന നടപടികളുടെ ഭാഗമായി ഒാൺലൈൻ രജിസ്​േട്രഷൻ ആഗസ്​റ്റ് 16 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടക്കും. പ്രവേശനം നേടിയവർ അധ്യയന വർഷത്തി െൻറ തുടക്കത്തിൽ എല്ലാ രേഖകളുടെയും കോപ്പി ഹാജരാക്കണം.

സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം ഉന്നത പഠനത്തിലേക്ക് തയാറാകാനും മികച്ച തൊഴിൽ സാധ്യത കണ്ടെത്താനും അക്കാദമിക, സാങ്കേതിക വിഷയങ്ങളായിരിക്കും പാഠ്യപദ്ധതിയിലുണ്ടാകുക. ഇസ്​ലാമിക് സ്​റ്റഡീസ്​, അറബിക്, ഗണിതം, ഇംഗ്ലീഷ്, രസതന്ത്രം, ഭൗതികശാസ്​ത്രം, ജീവശാസ്​ത്രം, ശാസ്​ത്രം, സാമൂഹികശാസ്​ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളുൾപ്പെടുന്നതാണ് അക്കാദമികതലം. വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിന് അനുസരിച്ചായിരിക്കും സാങ്കേതികവിഷയങ്ങൾ പഠിപ്പിക്കുക.മെഡിക്കൽ ലബോറട്ടറി, ഇലക്േട്രാണിക്സ്​, കമ്യൂണിക്കേഷനിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് സെക്കൻഡറി സ്​കൂൾ സർട്ടിഫിക്കറ്റിനോടൊപ്പം ആസ്​ട്രേലിയൻ ഇൻറർനാഷനൽ ടി.എ.എഫ്.ഇ സാക്ഷ്യപത്രവും ലഭിക്കും. ഐ.ടി വിദ്യാർഥികൾക്ക് സെക്കൻഡറി സ്​കൂൾ സർട്ടിഫിക്കറ്റിനോടൊപ്പം മൈേക്രാസോഫ്റ്റ് നെറ്റ്​വർക് എൻജിനീയറിങ്​ സാക്ഷ്യപത്രവും കരസ്​ഥമാക്കാം.

ഖത്തറിലും വിദേശരാജ്യങ്ങളിലും ടെക്നിക്കൽ-നോൺ ടെക്നിക്കൽ സർവകലാശാലകളിൽ പ്രവേശനം ലഭിക്കാനും തൊഴിൽ മേഖലയിലേക്ക് നേരിട്ട് പ്രവേശിക്കാനും ഇത് യോഗ്യതയാണ്.അസസ്​മെൻറ് ടെസ്​റ്റിനും നേരിട്ടുള്ള അഭിമുഖത്തിനും ശേഷമായിരിക്കും പ്രവേശനം ലഭിക്കുക. ഖത്തറിൽ ജനിച്ചവർക്ക് 20 ശതമാനം പ്രവേശനം അനുവദിക്കും.പ്രവേശനസമയത്ത്, ഇലക്ട്രിസിറ്റി നമ്പർ വ്യക്തമാക്കുന്ന രേഖ, രക്ഷിതാവി െൻറ തൊഴിൽ സാക്ഷ്യപത്രം, വിദ്യാർഥിയുടെ എൻഡ് ഓഫ് ഇയർ സർട്ടിഫിക്കറ്റ്, നാല് ഫോട്ടോ, പാസ്​പോർട്ട് കോപ്പി, ഹെൽത്ത് കാർഡ് കോപ്പി, ജനന സർട്ടിഫിക്കറ്റ് കോപ്പി, രക്ഷിതാവി െൻറ ഐ.ഡി കോപ്പി എന്നിവ നൽകണം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.