പെൺകുട്ടികൾക്കുള്ള പ്രഥമ ടെക്നിക്കൽ ഹൈസ്കൂൾ സെപ്റ്റംബറിൽ
text_fieldsദോഹ: പെൺകുട്ടികൾക്കായുള്ള രാജ്യത്തെ പ്രഥമ ടെക്നിക്കൽ ഹൈസ്കൂൾ സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കും. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.ഖത്തരികളായ പെൺകുട്ടികൾക്കും ഖത്തരി മാതാക്കൾക്ക് ജനിച്ച പെൺകുട്ടികൾക്കും ഖത്തറിൽ ജനിച്ചവർക്കും പ്രവേശനമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 90 വിദ്യാർഥിനികൾക്കാണ് സ്കൂളിൽ പ്രവേശനം. ഖത്തറിലെ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ വികാസത്തിന് പുതിയ ടെക്നിക്കൽ ഹൈസ്കൂൾ വലിയ പങ്ക് വഹിക്കും. രാജ്യത്തി െൻറ വളർച്ചയിലും പുരോഗതിയിലും ഖത്തരി വനിതകളുടെ സംഭാവന വർധിപ്പിക്കുന്നതിലും സ്കൂളി െൻറ പങ്ക് വലുതായിരിക്കും.
പ്രാദേശിക തൊഴിൽ വിപണിയിലേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ യോഗ്യതയുള്ള വനിതാ കേഡർമാരുടെ ഒഴിവ് നികത്തുക, വനിതകളുടെ സാങ്കേതിക കഴിവുകളെ ഉയർത്തുക, തൊഴിൽ രംഗത്ത് സ്ത്രീ-പുരുഷ സമത്വം സൃഷ്ടിക്കുക, സാങ്കേതികരംഗങ്ങളിൽ ഖത്തരി വനിതകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്.ഒമ്പതാം തരത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥിനികൾക്കാണ് പ്രവേശന യോഗ്യത.
സ്കൂളിലേക്കുള്ള പ്രവേശന നടപടികളുടെ ഭാഗമായി ഒാൺലൈൻ രജിസ്േട്രഷൻ ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ മൂന്നുവരെ നടക്കും. പ്രവേശനം നേടിയവർ അധ്യയന വർഷത്തി െൻറ തുടക്കത്തിൽ എല്ലാ രേഖകളുടെയും കോപ്പി ഹാജരാക്കണം.
സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം ഉന്നത പഠനത്തിലേക്ക് തയാറാകാനും മികച്ച തൊഴിൽ സാധ്യത കണ്ടെത്താനും അക്കാദമിക, സാങ്കേതിക വിഷയങ്ങളായിരിക്കും പാഠ്യപദ്ധതിയിലുണ്ടാകുക. ഇസ്ലാമിക് സ്റ്റഡീസ്, അറബിക്, ഗണിതം, ഇംഗ്ലീഷ്, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ശാസ്ത്രം, സാമൂഹികശാസ്ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളുൾപ്പെടുന്നതാണ് അക്കാദമികതലം. വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിന് അനുസരിച്ചായിരിക്കും സാങ്കേതികവിഷയങ്ങൾ പഠിപ്പിക്കുക.മെഡിക്കൽ ലബോറട്ടറി, ഇലക്േട്രാണിക്സ്, കമ്യൂണിക്കേഷനിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റിനോടൊപ്പം ആസ്ട്രേലിയൻ ഇൻറർനാഷനൽ ടി.എ.എഫ്.ഇ സാക്ഷ്യപത്രവും ലഭിക്കും. ഐ.ടി വിദ്യാർഥികൾക്ക് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റിനോടൊപ്പം മൈേക്രാസോഫ്റ്റ് നെറ്റ്വർക് എൻജിനീയറിങ് സാക്ഷ്യപത്രവും കരസ്ഥമാക്കാം.
ഖത്തറിലും വിദേശരാജ്യങ്ങളിലും ടെക്നിക്കൽ-നോൺ ടെക്നിക്കൽ സർവകലാശാലകളിൽ പ്രവേശനം ലഭിക്കാനും തൊഴിൽ മേഖലയിലേക്ക് നേരിട്ട് പ്രവേശിക്കാനും ഇത് യോഗ്യതയാണ്.അസസ്മെൻറ് ടെസ്റ്റിനും നേരിട്ടുള്ള അഭിമുഖത്തിനും ശേഷമായിരിക്കും പ്രവേശനം ലഭിക്കുക. ഖത്തറിൽ ജനിച്ചവർക്ക് 20 ശതമാനം പ്രവേശനം അനുവദിക്കും.പ്രവേശനസമയത്ത്, ഇലക്ട്രിസിറ്റി നമ്പർ വ്യക്തമാക്കുന്ന രേഖ, രക്ഷിതാവി െൻറ തൊഴിൽ സാക്ഷ്യപത്രം, വിദ്യാർഥിയുടെ എൻഡ് ഓഫ് ഇയർ സർട്ടിഫിക്കറ്റ്, നാല് ഫോട്ടോ, പാസ്പോർട്ട് കോപ്പി, ഹെൽത്ത് കാർഡ് കോപ്പി, ജനന സർട്ടിഫിക്കറ്റ് കോപ്പി, രക്ഷിതാവി െൻറ ഐ.ഡി കോപ്പി എന്നിവ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.