വനിതദിന അതിഥികൾ നടുമുറ്റം കേന്ദ്ര ഭാരവാഹികളോടും പ്രവർത്തകരോടുമൊപ്പം
ദോഹ: ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാൻ പ്രവാസം തിരഞ്ഞെടുത്ത മലയാളി വനിതകളെ ആദരിച്ച് നടുമുറ്റം ഖത്തർ വനിതദിനം ആഘോഷിച്ചു. പ്രസിഡന്റ് സന നസീമിന്റെ അധ്യക്ഷതയിൽ നുഐജയിൽ നടന്ന ചടങ്ങ് ഐ.സി.ബി.എഫ് ട്രഷറർ കുൽദീപ് കൗർ ഉദ്ഘാടനം ചെയ്തു. 42 വർഷമായി പ്രവാസിയായ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്യുന്ന കോഴിക്കോട് കടപ്പുറം സ്വദേശിനി മറിയക്കുട്ടി, 32 വർഷത്തോളമായി ഖത്തരി കുടുംബത്തിൽ ജോലി ചെയ്യുന്ന ഫോർട്ട്കൊച്ചി സ്വദേശിനി ഗ്രേസി ആന്റണി, 34 വർഷത്തോളമായി പ്രവാസിയായ മലപ്പുറം വാഴക്കാട് സ്വദേശിനി റസിയ, ഫോർട്ട് കൊച്ചി സ്വദേശിനി അസൂറ റഹീം, തിരുവനന്തപുരം സ്വദേശിനി ശകുന്തള തുടങ്ങിയവരെയാണ് പ്രത്യേക ഉപഹാരങ്ങൾ നൽകി നടുമുറ്റം ആദരിച്ചത്. ഇവർക്കുവേണ്ടി ബ്രില്യന്റ് അക്കാദമി, സഹ്റ ബ്യൂട്ടി സലൂൺ എന്നിവർ സ്പോൺസർ ചെയ്ത പ്രവാസികൾക്കായുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ് അംഗത്വം നടുമുറ്റം സമ്മാനിച്ചു. ബ്രാഡ്മ ഫുഡ്സിന്റെ പ്രത്യേക ഫുഡ്കിറ്റുകളും അതിഥികൾക്ക് സമ്മാനിച്ചു. അതിഥികൾ അവരുടെ ജീവിതാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. അസൂറ റഹീം ഗാനമാലപിച്ചു.പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം, വൈസ് പ്രസിഡന്റുമാരായ റുബീന മുഹമ്മദ് കുഞ്ഞി, ലത കൃഷ്ണ, നജ്ല നജീബ്, ട്രഷറർ റഹീന സമദ്, എക്സിക്യൂട്ടിവ് മെംബർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.