ദോഹ: ഖത്തറിലെ കലാ-കായിക-സേവന മേഖലകളിൽ സജീവ സാന്നിധ്യമായ യാസ് ഖത്തർ 2021-2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. ജാഫർഖാൻ (തൃശൂർ) പുതിയ ചെയർമാൻ. സുധീർ ഷേണായ് (എറണാകുളം), അഭിലാഷ് മരുതൂർ (തൃശൂർ), ഡോ. ഷമീർ മുഹമ്മദ് (തിരുവനന്തപുരം) എന്നിവരാണ് വൈസ് ചെയർമാന്മാർ. നിസാം കെ. അബുവിനെ (തൃശൂർ) ജനറൽ സെക്രട്ടറിയായും നൗഫൽ ഉസ്മാൻ (തൃശൂർ), സിമി ഷമീർ (തിരുവനന്തപുരം) ജോയൻറ് സെക്രട്ടറിമാരായും സുനിൽ മൂർക്കനാട് (മലപ്പുറം), ജിനേഷ് ചന്ദ്രൻ (തൃശൂർ) എന്നിവർ യഥാക്രമം ട്രഷറർ, ജോയൻറ് ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ വകുപ്പുകളുടെ കൺവീനർമാരായി നബീൽ മാരാത്ത്, തൃശൂർ (പബ്ലിക് റിലേഷൻ വിഭാഗം), സുധീർ ഷേണായ്, എറണാകുളം (കായിക വിഭാഗം), ഷഹീൻ അബ്്ദുൽ ഖാദർ, തൃശൂർ (കലാവിഭാഗം), വിനോദ് തങ്കപ്പൻ, എറണാകുളം (ഫെസിലിറ്റി വിഭാഗം), ജംഷാദ് അബ്്ദുറഹിമാൻ, പാലക്കാട് (ഐ.ടി വിഭാഗം) എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ, എക്സിക്യൂട്ടിവ് അംഗങ്ങളായി നാരായണൻ അച്യുതൻ (പാലക്കാട്), നന്ദനൻ നമ്പ്യാർ (തൃശൂർ), നജീബ് ബഷീർ (കൊല്ലം), ഡോക്ടർ ബിനോയ് ഹരിദാസ് (തൃശൂർ), സുചിത്ര നാരായണൻ (പാലക്കാട്), മഞ്ജു ബിജു (കണ്ണൂർ), സമിത നൗഫൽ (തൃശൂർ), സബ്ന ഷഹീൻ (മലപ്പുറം) തുടങ്ങിയവരെയും തിരഞ്ഞെടുത്തു. സ്കിൽസ് ഡെവലപ്മെൻറ് സെൻററിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് എക്സിക്യൂട്ടിവ് അംഗങ്ങളെയും തുടർന്ന് ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സംഘടന രക്ഷാധികാരികളായ ആേൻറാ റോച്ച, സുഹൈർ ആസാദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.