ദോഹ: ലോകകപ്പ് പോരാട്ടങ്ങൾ തകൃതിയാവുമ്പോൾ സ്റ്റേഡിയം പരിസരങ്ങൾ, ഫാൻ സോണുകളിലും ആഘോഷവേദിയായ കോർണിഷിലും ഭക്ഷണ സ്റ്റാളുകൾ ഒരുക്കുന്നതിന് അപേക്ഷ ക്ഷണിച്ച് സുപ്രീംകമ്മിറ്റി. ഖത്തറിലെ ഫുഡ് ആൻഡ് ബിവറേജ് ബിസിനസ് സ്ഥാപനങ്ങളിൽ നിന്നാണ് സ്റ്റാളുകൾ ഒരുക്കുന്നതിനായി അപേക്ഷ സമർപ്പിക്കാൻ സുപ്രീം കമ്മിറ്റി, ആസ്പയർ കതാറ ഹോസ്പിറ്റാലിറ്റി എന്നിവർ ആവശ്യപ്പെട്ടത്. എട്ട് സ്റ്റേഡിയങ്ങളുടെ പരിസരം, ആറ് കിലോമീറ്റര്‍ നീളമുള്ള കോര്‍ണിഷ് തെരുവ്, മറ്റ് വിനോദ സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലായി 400-ലധികം യൂനിറ്റുകള്‍ വാടകക്ക് ലഭ്യമാക്കിയിട്ടുണ്ട്.
താൽപര്യമുള്ളവർക്ക് forsa2022.qa എന്ന സൈറ്റില്‍ കയറി വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 15ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, activationpopups@akh.com.qa എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്. ഏത് ടൈപ്പ് ബിസിനസ്, ഖത്തറിൽ എത്രവർഷം പ്രവൃത്തി പരിചയം, ഖത്തറിലുള്ള ബ്രാഞ്ചുകൾ, ഏത് തരത്തിലുള്ള യൂനിറ്റാണ് താൽപര്യപ്പെടുന്നത്, തൊഴിലാളികളുടെ എണ്ണവും ആരോഗ്യ വിവരങ്ങളും, പ്രധാന കിച്ചൻ പ്രവർത്തനം സംബന്ധിച്ച വിവിരം, ഭക്ഷ്യ സുരക്ഷ മാർഗങ്ങൾ എന്നീ വിവരങ്ങളും നൽകണം. ഇതിനു പുറമെ കമ്പനി വിശദാംശങ്ങൾ, വാണിജ്യ രജിസ്ട്രേഷൻ, കമ്പനി കമ്പ്യൂട്ടർ കാർഡ്, വ്യാപാര ലൈസൻസ്, ഉടമയുടെ ഖത്തർ ഐ.ഡി എന്നീ രേഖകളും സമർപ്പിക്കണം. പ്രാദേശിക വ്യാപരസ്ഥാപനങ്ങൾക്ക് ലോകകപ്പിൽ ഇത്തരമൊരു അവസരം നല്കുന്നതിൽ സന്തോഷമുണ്ടെന്ന് ആസ്പയർ കതാറ ചെയര്മാന് ഡോ. ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.