സൽമാൻ രാജാവ്​ സൗദി മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

ഇറാ​െൻറ കൈകൾ കെട്ടാനുള്ള അന്താരാഷ്​ട്ര ശ്രമങ്ങൾക്ക്​ പിന്തുണ ​-സൗദി മന്ത്രിസഭ

ജിദ്ദ: മ​ധ്യേഷ്യയിലെ സമാധാനാന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടത്തുന്ന ഇറാ​ൻെറ കൈകൾ കെട്ടാനുള്ള എല്ലാ അന്താരാഷ്​ട്ര ശ്രമങ്ങൾക്കും പൂർണ പിന്തുണയുണ്ടാകുമെന്ന്​ സൗദി മന്ത്രിസഭ. ചൊവ്വാഴ്​ച സൽമാൻ രാജാവി​ൻെറ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ മന്ത്രിസഭ യോഗത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ജനീവയിലെ നിരായുധീകരണം സംബന്ധിച്ച ​സമ്മേളനത്തിൽ ഇറാനെതിരെയുള്ള ആയുധനിരോധനം നീട്ടാൻ അന്താരാഷ്​ട്ര സമൂഹത്തോട്​ ആവശ്യപ്പെട്ട കാര്യം മന്ത്രിസഭ എടുത്തുപറഞ്ഞു. ഇറാനെതിരെയുള്ള ആയുധ നിരോധനം നീക്കിയാൽ കൂടുതൽ നാശത്തിലേക്കും അട്ടിമറിയിലേക്കും നയിക്കും. ഇറാനിയൻ ഇടപെടൽമൂലം മേഖലയിലെ സംഘർഷങ്ങളുടെ എണ്ണം ഇനിയും വർധിക്കുമെന്ന്​ മന്ത്രിസഭ ഉൗന്നിപ്പറഞ്ഞു.

സുഡാനിലെയും യമനിലെയും സ്ഥിതിഗതികളും എണ്ണവിപണിയിലെ സമീപകാല സംഭവവികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്​തു. യമനിൽ സുരക്ഷ, സ്ഥിരത, സമാധാനം, വികസനം എന്നിവ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ പൂർത്തിയാക്കാനുള്ള താൽപര്യം സൗദി അറേബ്യ ആവർത്തിച്ചു. യമൻ സർക്കാറും സതേൺ ട്രാൻസിഷനൽ കൗൺസിലും റിയാദ്​ കരാർ നടപ്പാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കോവിഡ്​ പശ്ചാത്തലത്തിൽ കർശന ആരോഗ്യ മുൻകരുതൽ പാലിച്ചും​ ആളുക​ളുടെ എണ്ണം കുറച്ചും​ ഹജ്ജ്​ വിജയകരമായി പൂർത്തീകരിക്കാനായത്​ ഏത്​ സാഹചര്യങ്ങളിലും ഹജ്ജ്​ കർമം നടത്താനും ഇസ്​ലാമിനെയും മുസ്​ലിംകളെയും സേവിക്കാനും കഴിയുമെന്നു​​ തെളിയിക്കുന്നതാണെന്ന്​ മന്ത്രിസഭ അഭിപ്രായപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ സംഭവവികാസങ്ങൾ സംബന്ധിച്ച ആരോഗ്യ റിപ്പോർട്ടുകൾ, രാജ്യത്തിനകത്തെ കോവിഡ്​ പരിശോധന നടപടികൾ, ആശുപത്രികളിലെ സൗകര്യങ്ങൾ, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച്​ നടന്നുവരുന്ന വാക്​സിനുകളുടെ പ്രാദേശിക അന്തർദേശീയ ക്ലിനിക്കൽ പരീക്ഷണങ്ങളും അവയുടെ ഫലങ്ങളും മന്ത്രി അവലോകനം ചെയ്​തു.

ബൈറൂതിലുണ്ടായ സ്​ഫോടനത്തെ തുടർന്ന്​ ലബനാനിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക്​ കെ.എസ്​ റിലീഫ്​ സൻെറർ വഴി മാനുഷിക സഹായമെത്തിക്കാനുള്ള സൽമാൻ രാജാവി​ൻെറ നിർദേശത്തെ മന്ത്രിസഭ പ്രശംസിച്ചു. ശസ്​ത്രക്രിയ വിജയത്തിനും തുടർന്നും സൽമാൻ രാജാവിന്​ ആയുരാരോഗ്യസൗഖ്യം നേർന്ന അറബ്​, ഇസ്​ലാമിക, സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തിയാണ്​ മന്ത്രിസഭ നടപടി ആരംഭിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.