റിയാദ്: പ്രവാസലോകത്തെ സാമൂഹിക പ്രവർത്തനങ്ങളുടെ അനുഭവസമ്പത്ത് സ്വന്തം നാടുകളിൽ പരീക്ഷിക്കാൻ ഒരുപറ്റം പ്രവാസികൾക്ക് അവസരമൊരുക്കി പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകവും. സംഘടനയുടെ ഒേട്ടറെ മുൻകാല പ്രവർത്തകർ ഇത്തവണ സ്ഥാനാർഥികളാണ്. 10 പ്രവർത്തകരാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകളോളം റിയാദിലുണ്ടായിരുന്നവരാണ് അധികം പേരും. കണ്ണൂർ ജില്ലയിലെ മുണ്ടേരി പഞ്ചായത്ത് എട്ടാം വാർഡിലെ സ്ഥാനാർഥി യു.വി. സുബൈദ ടീച്ചർ റിയാദിലെ വ്യാപാരി മർസൂഖിെൻറ പത്നിയാണ്. കണ്ണൂരിലെ പന്ന്യന്നൂർ ഡിവിഷനിലെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ മാടായി പ്രവാസി റിയാദ് വെസ്റ്റ് മേഖല സെക്രട്ടറിയായിരുന്നു. പയ്യന്നൂർ മുനിസിപ്പാലിറ്റി 44ാം വാർഡ് സ്ഥാനാർഥി പി.ടി.പി. സാജിദയും റിയാദിലെ പ്രവാസി തട്ടകത്തിൽനിന്നും രാഷ്ട്രീയ േഗാദയിലെത്തിയതാണ്. മൂവരും യു.ഡി.എഫ് സ്വതന്ത്രരായാണ് പോരിനിറങ്ങുന്നത്.
കൊല്ലം ജില്ലയിലെ റോഡുവിള പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർഥി ജസീനാ ജമീൽ നീണ്ടകാലം പ്രവാസി സാംസ്കാരിക വേദി മലസ് ഏരിയ പ്രവർത്തകയായിരുന്നു. ഫാമിലി കൗൺസലിങ്, അധ്യാപനം തുടങ്ങിയ മേഖലയിൽ സേവനമനുഷ്ഠിച്ചുവരുന്നു. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് സ്ഥാനാർഥി അഷ്റഫ് കാരെക്കാട് നസീം റൗദയിലെ പ്രവാസി ഭാരവാഹിയായിരുന്നു. ബാലസംഘാടകനും വെൽഫെയർ വളൻറിയറുമായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്ത് 21ാം വാർഡ് ജനപക്ഷ സ്ഥാനാർഥി പി.സി. സലീനക്ക് മത്സരരംഗത്ത് ഇത് രണ്ടാമൂഴമാണ്. മുമ്പ് നേരിട്ട തോൽവിയെ മറികടക്കാനുള്ള തീവ്രയത്നത്തിലാണ് അവർ. മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്ത് അഞ്ചാം വാർഡ് ജനപക്ഷ സ്ഥാനാർഥി ഷാഹിദ ബഷീർ റിയാദ് നസീം പ്രവാസി യൂനിറ്റിൽ അംഗമായിരുന്നു. പ്രവാസി റിയാദ് കേന്ദ്രകമ്മിറ്റി അംഗം ബഷീർ പാണക്കാടിെൻറ പത്നിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.