റിയാദ്: ഒക്ടോബർ 27ന് ആരംഭിക്കുന്ന 10ാമത് കേളി ഫുട്ബാൾ ടൂർണമെൻറിന്റെ ലോഗോ സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര, പ്രസിഡൻറ് സെബിൻ ഇക്ബാലിന് നൽകി പ്രകാശനം ചെയ്തു.
ലോകത്തെ നിശ്ചലമാക്കിയ കോവിഡ് കാലം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ മാറ്റിവെച്ച അഞ്ചു വർഷത്തിനുശേഷമാണ് റിയാദിലെ ഫുട്ബാൾപ്രേമികൾ ആവേശത്തോടെ നോക്കിക്കാണുന്ന കേളി ഫുട്ബാൾ ടൂർണമെൻറിന്റെ ആരവമുയരുന്നത്. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, രക്ഷാധികാരി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, പ്രസിഡൻറ് സെബിൻ ഇക്ബാൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഗഫൂർ ആനമങ്ങാട്, സുനിൽ കുമാർ, കാഹിം ചേളാരി, സംഘാടക സമിതി വൈസ് ചെയർമാൻ സെൻ ആൻറണി, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ട്, സ്പോർട്സ് കമ്മിറ്റി ആക്ടിങ് കൺവീനർ ശറഫുദ്ദീൻ പന്നിക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.